മലപ്പുറം തിരൂരില്‍ മണല്‍ കടത്ത് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ജൂനിയര്‍ എസ്‌ഐയെയും സിവില്‍ പൊലീസ് ഓഫീസറേയുമാണ് ലോറി ഇടിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ ആനപ്പടി മങ്ങോട്ട് സുഹൈലിനെയും സംഘത്തെയും പൊലീസ് പിന്നീട് പിടികൂടി.
സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മണല്‍ കടത്ത് പിടികൂടാനായി സിവില്‍ ഡ്രെസ്സില്‍ പരിശോധന നടത്തുകയായിരുന്നു പൊലീസ്. ഈ സമയം മണലുമായി വന്ന ലോറിയുമായി സുഹൈല്‍ നിര്‍ത്താതെ പോവുകയായിരുന്നു. പിന്നാലെ ബൈക്കില്‍ എത്തിയ പൊലീസുകാരെ സുഹൈല്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.