തിരുവനന്തപുരം:പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പരാതി നല്‍കി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവര്‍. എകെജി സെന്ററിലെ ഡ്രൈവര്‍ അനൂപ് പി കെയാണ് പരാതി നല്‍കിയത്.
റെയില്‍വേ സ്റ്റേഷനില്‍ പിണറായി വിജയനെ ഇറക്കിയ ശേഷം മടങ്ങുമ്പോഴാണ് പൊലീസ് മോശമായി പെരുമാറിയതെന്നാണ് ഡി ജി പിക്ക് നല്‍കിയ പരാതി. ശനിയാഴ്ച പിണറായിയെ എകെജി സെന്ററിലെ വാഹനത്തിലാണ് റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. ഇതിന് ശേഷം വാഹനം മാറ്റിയിടുന്നതിനെ ചൊല്ലി തര്‍ക്കമായെന്നും രണ്ട് പൊലീസുകാര്‍ കൈയേറ്റം ചെയ്യുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. റെയില്‍വേ പൊലീസും ആര്‍പിഎഫും അന്വേഷണം തുടങ്ങി.