പോലീസ് അതിക്രമത്തെ സംബന്ധിച്ച മുഖ്യമന്ത്രിയുടെ മറുപടി തീര്‍ത്തും നിരുത്തരവാദപരമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പോലീസ് കാശ് എണ്ണി വാങ്ങുന്നതും പോലിസ് സ്റ്റേഷനിലിട്ട് അടിച്ചും ഇടിച്ചും തൊഴിച്ചിടുന്നതും ജനങ്ങള്‍ മുഴുവന്‍ കണ്ണ് കൊണ്ട് കണ്ടതാണ്. ഇത്രയും നഗ്‌നമായ കേസ് നിയമസഭയില്‍ ചര്‍ച്ചക്കെടുത്തിട്ട് മുഖ്യമന്ത്രി പഴയ ചരിത്രം പറഞ്ഞു എന്നല്ലാതെ ഈ അടുത്ത സമയത്ത് നടന്ന ഒരു വിഷയത്തിലും മറുപടി പറയാതെ തീര്‍ത്തും നിരുത്തരവാദപരമായ സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.