തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഗ്രേഡ് എസ്‌ഐയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഗ്രേഡ് എസ്‌ഐവില്‍ഫര്‍ ആണ് അറസ്റ്റിലായത്.
പൊലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വനിതാ ഉദ്യോഗസ്ഥയെയാണ് അവിടെ തന്നെ പ്രവര്‍ത്തിക്കുന്ന ഗ്രേഡ് എസ്‌ഐ പീഡിപ്പിച്ചത്.
ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം ഗ്രേഡ് എസ്‌ഐ ആണ് വില്‍ഫര്‍. സൈബര്‍ വിഭാഗത്തിലെ സിവില്‍ പൊലീസ് ഓഫീസറായ യുവതി സംസ്ഥാന പൊലീസ് മേധാവിയ്‌ക്ക് പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ 16ന് ഇവര്‍ക്ക് ജോലിയ്‌ക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഈ സമയത്ത് ഉദ്യോഗസ്ഥയെ വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് വില്‍ഫര്‍ ഇവരേയും കൂട്ടി വീട്ടിലെത്തി അവിടെ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
പരാതി ക്രൈം ബ്രാഞ്ച്അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കുകയായിരുന്നു.