കൊച്ചി:പൊലീസ് സ്റ്റേഷനില്‍ നിന്ന് എംഡിഎംഎ മോഷ്ടിച്ച എസ്‌ഐ അറസ്റ്റില്‍.എസ്‌ഐ അനസിനെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ ജീവനക്കാരന്റെ മോഷണം, ലഹരി കൈവശം വെക്കല്‍, തൊണ്ടിമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി.
എളമക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് പിടികൂടിയ എംഡിഎംഎയുടെ സാമ്പിള്‍ പരിശോധനയ്‌ക്കയച്ച ശേഷം തൊണ്ടിമുതല്‍ സൂക്ഷിക്കുന്നതിനായി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലേക്ക് അയച്ചിരുന്നു.എന്നാല്‍ പിന്നീട് തൊണ്ടിമുതലായ 87 ഗ്രാം എംഡിഎംഎ കാണാതായി.അന്വേഷണം നത്തിയപ്പോള്‍ സിസിടിവി ദൃശ്യങ്ങളിലാണ് എസ് ഐ അനസ് തൊണ്ടിമുതല്‍ സൂക്ഷിച്ചിരുന്ന മുറി തുറക്കുന്നത് കണ്ടെത്തിയത്. ഇതില്‍ അളവ് മാറ്റവും സീല്‍ ചെയ്ത രീതിയില്‍ മാറ്റങ്ങളും ഉണ്ടായിരുന്നു.