
കൊച്ചി;:പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ട്രോജന്‍ കുതിരയാണ് മാരിയോ ജോസഫ് എന്ന സുലൈമാനെന്ന് കാസ. തുര്‍ക്കിയുടെ രഹസ്യ അജണ്ട നടപ്പാക്കാന്‍ ഇന്ത്യയിലേക്ക് വേഷം മാറി വന്ന ജിഹാദിയാണ് സുലൈമാന്‍ എന്ന മാരിയോ ജോസഫ് എന്നും കാസ പറയുന്നു.
ഇന്‍ഫ്ളൂവന്‍സര്‍മാരായ മാരിയോ ജോസഫും ഭാര്യ ജിജി മാരിയോയും തമ്മിലുള്ള അടിയും വഴക്കും വലിയ വാര്‍ത്തയാണ്. ഇസ്ലാമില്‍ നിന്നും മതപരിവര്‍ത്തനത്തിലൂടെ ക്രിസ്ത്യാനിയായ സുലൈമാനാണ് പിന്നീട് മാരിയോ ജോസഫ് ആയി മാറിയത്. ഇയാളെ ക്രിസ്ത്യന്‍ മതത്തിലേക്ക് അയച്ചത് തന്നെ പൊളിറ്റിക്കല്‍ ഇസ്ലാമാണെന്നും വലിയ അജണ്ടയുടെ ഭാഗമായി അയച്ചതാണെന്നും കാസ പറയുന്നു.
മാരിയോ ജോസഫും ഭാര്യ ജിജി മാരിയോയും തമ്മില്‍ വലിയ അടി നടക്കുന്നതിനിടെയാണ് കാസയുടെ ഫെയ്സ്ബുക്കിലെ സമൂഹമാധ്യമക്കുറിപ്പ്. ഇരുവരേയും ക്രൈസ്തവ സമൂഹം പാടെ തള്ളിക്കളയണമെന്നും കാസ ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുള്ള കലഹത്തിന് പിന്നില്‍ പണം പങ്കുവെയ്‌ക്കുന്നത് സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസമാണ്. പാവം പിടിച്ച വിശ്വാസികളുടെ ധാരാളം പണം ഇവരുടെ ഫിലോകാലിയ എന്ന പേരിലുള്ള ഇവരുടെ തട്ടിപ്പ് പ്രസ്താനത്തിലേക്ക് വന്നു. ഇത് പങ്കുവെയ്‌ക്കുന്നതിലെ തര്‍ക്കമാണ് ഇരുവരും തമ്മിലുള്ള അടിയുടെ പിന്നിലെന്ന് കാസ ചൂണ്ടിക്കാട്ടുന്നു.
മാരിയോ ദമ്പതികളുടെ പണമിടപാടുകളെക്കുറിച്ച് പണം വന്ന വഴികളെക്കുറിച്ച് ഇഡി അന്വേഷിക്കണമെന്നും കാസ ആവശ്യപ്പെട്ടു. ധ്യാനകേന്ദ്രം മുതലാളിമാര്‍ മാരിയോയെ വെച്ച് പണമുണ്ടാക്കി. മാരിയോ എന്ന സുലൈമാനാകട്ടെ തന്റെ ലക്ഷ്യത്തിന് വേണ്ടി വൈദികരെ ചവിട്ടുപടിയാക്കി. തുര്‍ക്കി ജിഹാദി പ്രവര്‍ത്തനങ്ങള്‍ നടത്താന‍് ഇന്ത്യയിലേക്ക് വേഷം മാറി വന്ന ജിഹാദിയാണ് സുലൈമാന്‍ എന്ന മാരിയോ ജോസഫെന്നും കാസ പറഞ്ഞു.