
തിരുവനന്തപുരം: പൊളിറ്റിക്കല്‍ ഇസ്ലാമിനെ തൊട്ടതാണ് വെള്ളാപ്പള്ളിക്ക് ചുറ്റും തീ ഉയരാന്‍ കാരണമെന്ന് വിലയിരുത്തല്‍. കേരളത്തിലെ മുസ്ലിം ജനസംഖ്യയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് വെള്ളാപ്പള്ളി ഒരു രാഷ്‌ട്രീയക്കാരനും പറയാന്‍ ധൈര്യപ്പെടാത്ത ചില കണക്കുകള്‍ പുറത്ത് പറഞ്ഞത്. ഇതോടെ ഇടത്ത് നിന്നും വലത്ത് നിന്നും വെള്ളാപ്പള്ളിയെ കുത്തുകയാണ്. കോണ്‍ഗ്രസിന്റെ സതീശനും സിപിഎമ്മിന്റെ എം.വി. ഗോവിന്ദനും സിപിഐയുടെ ബിനോയ് വിശ്വത്തിനും ഇപ്പോള്‍ വെള്ളാപ്പള്ളി അധികപ്പറ്റാണ്. കാരണം ഉറപ്പായ മുസ്ലിം വോട്ടുബാങ്കുകളിലാണ് ഇവരുടെ കണ്ണ്. ഇസ്ലാമിക രഹസ്യ അജണ്ടകളോടെ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ വരെ വെള്ളാപ്പള്ളിയെ ക്രൂശിക്കുന്നു. വെള്ളാപ്പള്ളിയെപ്പോലെ കരുത്തനായ ഒരു നേതാവിന് പോലും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഗൂഢ അജണ്ടകളെപ്പറ്റി പറയാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ സാധാരണക്കാരെക്കുറിച്ച് പറയേണ്ടതില്ലല്ലോ.
കേരളത്തില്‍ മുസ്ലിം മതവിഭാഗത്തിലെ ജനസംഖ്യാവര്‍ധനവില്‍ അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടുള്ള വെള്ളാപ്പള്ളി എസ്എന്‍ഡിപി യോഗത്തില്‍ നടത്തിയ പ്രസംഗമാണ് ചില കോണുകളെ അസ്വസ്ഥമാക്കിയത്. ജനസംഖ്യ വര്‍ധനയാണ് മുസ്ലിംലീഗിന്റെ സീറ്റ് നേട്ടത്തിന് കാരണമെന്നും മലപ്പുറത്ത് നിയമസഭാ സീറ്റ് വര്‍ധിപ്പിക്കാന്‍ പ്രൊഡക്ഷന്‍ കൂട്ടുകയാണെന്നും ഈഴവസമുദായത്തിലെ പെങ്ങന്മാരും പ്രോഡക്ഷന്‍ നിര്‍ത്തരുതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
കേരളത്തിലേത് ജനാധിപത്യമല്ല, മതാധിപത്യമാണെന്നും വൈകാതെ കേരളത്തിലെ കാര്യങ്ങള്‍ക്കെല്ലാം മലപ്പുറത്ത് പോയി ചോദിക്കേണ്ട അവസ്ഥ വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. മുസ്ലിം ലീഗ് നേതാവിനെ മുഖ്യമന്ത്രിയാക്കേണ്ടിവരുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ഇതെല്ലാം പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ രഹസ്യ അജണ്ടകളെ വെളിച്ചത്ത് നിര്‍ത്തുന്ന ആരോപണങ്ങളായിരുന്നു.
വെള്ളാപ്പള്ളി പറയുന്നതില്‍ ചില സത്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. മലപ്പുറത്ത് ഇപ്പോള്‍ 16 നിയോജകമണ്ഡലങ്ങളാണ് ഉള്ളത്. കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മലപ്പുറം, മങ്കട, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, തവനൂര്‍, കോട്ടക്കല്‍, പൊന്നാനി എന്നിവയാണ് ഈ 16 മണ്ഡലങ്ങള്‍. നേരത്തെ 12 നിയമസഭാ മണ്ഡലങ്ങളേ മലപ്പുറത്തിന് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 2011ല്‍ നിയമസഭാ മണ്ഡല പുനര്‍നിര്‍ണ്ണയം നടത്തിയപ്പോള്‍ ഏറനാട്, തവനൂര്‍, കോട്ടക്കല്‍, വള്ളിക്കുന്ന് എന്നീ നാല് മണ്ഡലങ്ങള്‍ കൂടി മലപ്പുറം ജില്ലയോട് കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നു. ഇതോടെയാണ് മലപ്പുറം ജില്ലയുടെ മണ്ഡലങ്ങള്‍ 12ല്‍ നിന്നും 16ലേക്ക് ഉയര്‍ന്നത്.
അതേ സമയം നിയമസഭാ മണ്ഡല പുനര്‍നിര്‍ണ്ണയം നടക്കുമ്പോള്‍, ചില ജില്ലകളില്‍ സീറ്റുകള്‍ കുറഞ്ഞുപോയിരുന്നു. ഉദാഹരണത്തിന് മധ്യകേരളത്തില്‍. കോട്ടയം ജില്ലയില്‍ 10 നിയോജകമണ്ഡലം ഉള്ളത് 2011ല്‍ 9 നിയോജകമണ്ഡലങ്ങളായി കുറഞ്ഞു. അതേ സമയമാണ് മലപ്പുറത്ത് നാല് നിയമസഭാ മണ്ഡലങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. നിമയസഭാ മണ്ഡലങ്ങളുടെ അതിരുകള്‍ നിശ്ചയിക്കുന്നത് ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്. മലപ്പുറം ജില്ലയിലെ ജനസംഖ്യയില്‍ നല്ലൊരു കുതിപ്പുണ്ടായപ്പോഴാണ് അവിടെ നാല് പുതിയ നിയമസഭാ മണ്ഡലങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. അതേ സമയം ഹിന്ദുക്കളും ക്രിസ്ത്യാനികളും കൂടുതലുള്ള കോട്ടയത്ത് ജനസംഖ്യ കുറഞ്ഞതിനാല്‍ അവിടുത്തെ നിയമസഭാ മണ്ഡലം 10ല്‍ നിന്നും 9 ആയി കുറഞ്ഞു.
വെള്ളാപ്പള്ളി ആരോപിച്ചതുപോലെ സ്വാഭാവികമായ ജനസംഖ്യാ വര്‍ധനവ് മലപ്പുറത്ത് ഉണ്ടായിട്ടുണ്ട്. 2011ലെ സെന്‍സസ് പ്രകാരമുള്ള കണക്ക് പരിശോധിക്കുമ്പോള്‍ കേരളത്തിലെ ആകെ ജനസംഖ്യ 30,34, 6061ആയിരുന്നു (മൂന്ന് കോടി മുപ്പത്തിനാല് ലക്ഷത്തി ആറായിരത്തി അറുപത്തൊന്ന് പേര്‍).
മലപ്പുറത്ത് മാത്രം ജനസംഖ്യ 41,12920 (നാല്‍പത്തൊന്ന് ലക്ഷത്തി പന്ത്രണ്ടായിരത്തി തൊള്ളായിരത്തി ഇരുപത്) ആണ്.കേരളത്തില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് കൂടുതല്‍ ജനസംഖ്യ ഉള്ളത് മലപ്പുറത്താണ്. എന്നാല്‍ മധ്യജില്ലകളില്‍, അതായത് ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങള്‍ കൂടുതലുള്ള ജില്ലകളില്‍ ജനസംഖ്യ കുറയുകയുമാണ്. 19 ലക്ഷമാണ് കോട്ടയത്തെ 2011ലെ ജനസംഖ്യ. ഇടുക്കിയില്‍ ഇത് 11 ലക്ഷമാണ്. എറണാകുളത്ത് 32 ലക്ഷം. തൃശൂരില്‍ 31 ലക്ഷം. ആലപ്പുഴയില്‍ അത് 21 ലക്ഷം. മലപ്പുറത്ത് ജനസംഖ്യ ഉയര്‍ന്നത് തന്നെയാണ് ഇരിക്കുന്നു എന്ന് മാത്രമല്ല, അത് അതിവേഗം കുതിച്ചുയരുമ്പോള്‍ ഹിന്ദു, ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ കൂടുതലുള്ള കേരളത്തിലെ മധ്യജില്ലകളിലെ ജനസംഖ്യ കുറയുകയുമാണ്.
മുംബൈ മെട്രോപൊളിറ്റന്‍ റീജ്യണില്‍ (എംഎംആര്‍) ഒമ്പത് മുനിസിപ്പല്‍ കോര്‍പറേഷനുകളുണ്ട്. അതില്‍ ഒന്ന് മാത്രമാണ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്ന ബിഎംസി. ഏകദേശം 74,427 കോടി രൂപയുടെ വാര്‍ഷിക ബജറ്റാണ് ബിഎംസിയില്‍ മാത്രം അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ മുനിസിപ്പല്‍ കോര്‍പറേഷനായതിനാല്‍ ബിഎംസിക്ക് പ്രത്യേക പ്രാധാന്യം ഉണ്ടെന്ന് മാത്രം. കഴിഞ്ഞ 25 വര്‍ഷമായി ഇവിടം ഭരിച്ചിരുന്നത് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയാണ്. ഇക്കുറി ശിവസേനയെ താഴെയിറക്കുമെന്ന പിടിവാശിയിലാണ് ബിജെപിയും ഏക്നാഥ് ഷിന്‍ഡേ ശിവസേനയും അജിത് പവാര്‍ എന്‍സിപിയും. പക്ഷെ തങ്ങളുടെ പണപ്പെട്ടിക്ക് ആകെ ആശ്രയമായ ബിഎംസിയുടെ ഭരണം ഏത് വിധേനെയും തിരിച്ചുപിടിക്കാന്‍ കിണഞ്ഞുശ്രമിക്കുകയാണ്