തിരുവനന്തപുരം: കള്ളിക്കാട് ഗ്രാമപഞ്ചായത്തിന്റെ ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ ഉദ്ഘാടനത്തിന് എത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ അപായപ്പെടുത്താന്‍ ശ്രമം.
കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം ഉണ്ടായിരുന്നിട്ടും കള്ളിക്കാട് ജംഗ്ഷനില്‍ വച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് വാഹനത്തിന്റെ മുന്നിലേക്ക് ചാടി. തടയാന്‍ ശ്രമിച്ച പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും വീണ്ടും മന്ത്രിയുടെ വാഹനത്തിന് മുന്നിലെത്തി വാഹനത്തില്‍ അടിച്ചു.
പോലീസ് പറഞ്ഞതനുസരിച്ച് വാഹനം പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണ് മുന്നിലെത്തിയത്. പെട്ടെന്ന് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവായി. പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെക്കാള്‍ കൂടുതല്‍ പോലീസുകാരുണ്ടായിരുന്നിട്ടും കേന്ദ്രമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതില്‍ കാര്യമായ വീഴ്ച സംഭവിച്ചു. കസ്റ്റഡിയിലെടുത്തവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.