• Wed. Oct 22nd, 2025

24×7 Live News

Apdin News

പോലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി, ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ചു

Byadmin

Oct 21, 2025


ഹൈദരാബാദ്: പോലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഷെയ്ഖ് റിയാസ് നിസാമാബാദിലെ ആശുപത്രിയില്‍ നടന്ന ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ചു. കോണ്‍സ്റ്റബിള്‍ പ്രമോദിനെ ശനിയാഴ്ചയാണ് റിയാസ് കൊലപ്പെടുത്തിയത്. ഇയാളെ പിടികൂടാന്‍ അരലക്ഷം രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ മറ്റൊരാളുമായുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ റിയാസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ഇയാള്‍ പോലീസിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ഒരു പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ ഏറ്റമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നു. തെലങ്കാന ഡിജിപി ശിവധര്‍ റെഡ്ഡി സംഭവം സ്ഥിരീകരിച്ച് ഏറ്റുമുട്ടല്‍ സംബന്ധിച്ച് അന്വേഷണ നടപടി ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. 2019-ല്‍ ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തെ ഈ ഏറ്റുമുട്ടല്‍ ഓര്‍മിപ്പിക്കുന്നതായി ചര്‍ച്ചയുണ്ട്.

By admin