• Sat. Nov 8th, 2025

24×7 Live News

Apdin News

പോലീസ് പരിശീലനത്തിൽ ഭഗവദ്ഗീത വായിക്കാൻ നിർദ്ദേശം ; എതിർത്ത് കോൺഗ്രസ്

Byadmin

Nov 8, 2025



ഭോപ്പാൽ : മധ്യപ്രദേശിലെ സംസ്ഥാന പോലീസ് അക്കാദമികളിൽ പരിശീലനം നേടുന്ന പോലീസ് കോൺസ്റ്റബിൾമാർ എല്ലാ ദിവസവും ഭഗവദ്ഗീത വായിക്കണമെന്ന് നിർദേശം. അഡീഷണൽ ഡയറക്ടർ ജനറൽ (ട്രെയിനിംഗ്) രാജ്ബാബു സിംഗാണ് ഉത്തരവ് പുറപ്പെടുവിച്ചത് . കോൺസ്റ്റബിൾമാർ ഒരു മാസത്തേക്ക് എല്ലാ ദിവസവും ഭഗവദ്ഗീതയുടെ ഒരു അധ്യായമെങ്കിലും വായിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

എല്ലാ പോലീസ് പരിശീലന കേന്ദ്രങ്ങളിലും ഈ സംവിധാനം നടപ്പിലാക്കുന്നുണ്ട്. ഏകദേശം 4,000 പുരുഷന്മാരും സ്ത്രീകളും ഒമ്പത് മാസത്തെ കോൺസ്റ്റബിൾ പരിശീലനം നേടുന്നുണ്ട് . ദൈനംദിന ധ്യാന സെഷനുകൾക്ക് മുമ്പ് ഗീതാ ജപ സെഷനുകളും നടക്കുന്നുണ്ട്. കൂടുതൽ ആത്മീയ ജീവിതം നയിക്കാനും ഭഗവാൻ കൃഷ്ണന്റെ ഉപദേശങ്ങളിൽ നിന്ന് ധാർമ്മിക മൂല്യങ്ങൾ ഉൾക്കൊള്ളാനും പരിശീലനത്തെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് രാജ്ബാബു സിംഗ് പറഞ്ഞു.

ചില പരിശീലന കേന്ദ്രങ്ങൾ ഇതിനോടകം നിർദ്ദേശം നടപ്പിലാക്കാൻ തുടങ്ങി . എന്നാൽ ഈ നീക്കത്തിനെതിരെ മുസ്ലീം സംഘടനകളിൽ നിന്ന് എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. പോലീസ് പരിശീലനത്തിൽ ഗീത പാരായണം ഉൾപ്പെടുത്തുമെങ്കിൽ ഖുർആൻ പഠനങ്ങളും അവതരിപ്പിക്കണമെന്ന് ഓൾ ഇന്ത്യ മുസ്ലീം ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ ഷംസുൽ ഹസൻ പറഞ്ഞു.

കോൺഗ്രസ് പാർട്ടിയും ഉത്തരവിനെ വിമർശിച്ച് രംഗത്തെത്തി. ഈ നടപടിയെ മതേതര തത്വങ്ങളുടെ ലംഘനമെന്നാണ് മധ്യപ്രദേശ് കോൺഗ്രസ് മീഡിയ വിംഗ് പ്രസിഡന്റ് മുകേഷ് നായിക് വിശേഷിപ്പിച്ചത് . ബിജെപി നേതാക്കളെ പ്രീതിപ്പെടുത്താൻ മാത്രമാണ് അധികൃതർ ഇത്തരം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതെന്നും മുകേഷ് നായിക് ആരോപിച്ചു.

അതേസമയം ഭഗവദ്ഗീതയും രാമായണവും ഇന്ത്യയുടെ ബൗദ്ധികവും ധാർമ്മികവുമായ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന പുരാതന ഗ്രന്ഥങ്ങളാണെന്നും അത് ഒഴിവാക്കാനാകില്ലെന്നും രാജ്ബാബു സിംഗ് പറഞ്ഞു.

 

By admin