• Tue. Aug 26th, 2025

24×7 Live News

Apdin News

പോളിങ് ബൂത്തില്‍ സിസിടിവി സ്ഥാപിച്ചപ്പോള്‍ സത്രീകളോട് അനുവാദം ചോദിച്ചിരുന്നോ?’; തെരഞ്ഞെടുപ്പ് കമ്മീഷനോട് നടന്‍ പ്രകാശ് രാജ്

Byadmin

Aug 19, 2025


പോളിങ് ബൂത്തില്‍ സിസിടിവി സ്ഥാപിച്ചപ്പോള്‍ സത്രീകളോട് അനുവാദം ചോദിച്ചിരുന്നോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്.
‘പോളിങ് ബൂത്തില്‍ സി.സി.ടി.വി സ്ഥാപിക്കുന്നതിന് മുമ്പ് നിങ്ങള്‍ സ്ത്രീകളുടെ അനുവാദം വാങ്ങിയിരുന്നോ? പോളിങ് ബൂത്ത് വസ്ത്രം മാറാനുള്ള ഡ്രസിങ് റൂമല്ല. നിങ്ങളുടെ തൊടുന്യായങ്ങള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ഞങ്ങള്‍ക്ക് സുതാര്യതയാണ് വേണ്ടത്’ -‘എക്‌സി’ല്‍ പ്രകാശ് രാജ് എഴുതി. ഗ്യാനേഷ് കുമാറിന്റെ വാര്‍ത്താസമ്മേളന വിഡിയോ പങ്കുവെച്ചാണ് നടന്‍ ചോദ്യമുന്നയിച്ചത്.

വോട്ടര്‍ പട്ടികളിലെ വന്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മറുപടി നല്‍കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ കൃത്യമായ മറുപടി നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞിട്ടില്ല.

വീട്ടുനമ്പറിന്റെ സ്ഥാനത്ത് ‘പൂജ്യം’ എന്നെഴുതിയത് ഇന്ത്യയില്‍ കോടിക്കണക്കിന് ആളുകള്‍ക്ക് വീടില്ലാത്തതുകൊണ്ടാണെന്നായിരുന്നു ഗ്യാനേഷ് കുമാറിന്റെ മറുപടി. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് മാധ്യമങ്ങള്‍ക്കുമുമ്പാകെ രാഹുല്‍ ഗാന്ധി അക്കമിട്ട് നിരത്തിയതിനെ വോട്ടര്‍മാരുടെ ചിത്രങ്ങള്‍ അവരുടെ അനുവാദമില്ലാതെ പരസ്യപ്പെടുത്തി എന്നായിരുന്നു കമ്മീഷന്‍ കുറ്റപ്പെടുത്തിയത്.

By admin