• Sat. Aug 30th, 2025

24×7 Live News

Apdin News

പ്രകൃതി വിരുദ്ധ പീഡനം: കുലശേഖരപതി സ്വദേശിക്ക് 20 വര്‍ഷം തടവും പിഴയും വിധിച്ച് അതിവേഗ കോടതി

Byadmin

Aug 30, 2025



പത്തനംതിട്ട: ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയയാള്‍ക്ക് 20 വര്‍ഷവും ആറ് മാസവും തടവ് ശിക്ഷയും 1,05,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി. പത്തനംതിട്ടയില്‍ വാടകയ്‌ക്ക് താമസിച്ചിരുന്ന കുലശേഖരപതി സ്വദേശി സമദിനെയാണ് (24) ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കി പ്രതി ആറ് മാസവും അഞ്ച് ദിവസവും കൂടി ജയില്‍ ശിക്ഷ അനുഭവിക്കണം.
15 കാരനെ പ്രതി തന്റെ വീട്ടില്‍ വച്ചും സമീപത്തെ തോട്ടിന്‍കരയില്‍വച്ചും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. ഇയാള്‍ കുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചതായും വ്യക്തമായി. ഇന്‍സ്പെക്ടര്‍ ഡി ഷിബുകുമാര്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന്‍ തോമസ് ഹാജരായി.

 

By admin