
കൊച്ചി: പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്‌ക്കെതിരായ നടപടികള്‍ക്ക് സ്റ്റേ. ഹൈക്കോടതിയാണ് സ്‌റ്റേ അനുവദിച്ചത്.
2022ല്‍ മലപ്പുറത്ത് കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിലെ തുടര്‍നടപടികള്‍ക്കാണ് സ്റ്റേ അനുവദിച്ചത്. ജസ്റ്റിസ് സി.എസ്. ഡയസാണ് തുടര്‍നടപടികള്‍ക്ക് ഇടക്കാല സ്റ്റേ നല്‍കിയത്.മൂന്ന് മാസത്തേക്കാണ് സ്‌റ്റേ.
അബ്ദുള്‍ മജീദ് എന്നയാളാണ് ശശികലയ്‌ക്കെതിരെ പരാതി നല്‍കയത്.