• Sat. May 17th, 2025

24×7 Live News

Apdin News

പ്രജ്ഞാനന്ദയുടെ ബെങ്കോ ഗാംബിറ്റില്‍ യുഎസിന്റെ വെസ്ലി സോ വീണു; കിരീടത്തിനരികെ പ്രജ്ഞാനന്ദ; വീണ്ടും തോറ്റ് എറ്റവും പിന്നില്‍ ലോകചാമ്പ്യന്‍ ഗുകേഷ്

Byadmin

May 17, 2025


ബുഡാപെസ്റ്റ് :ഇന്ത്യന്‍ താരം പ്രജ്ഞാനന്ദയുടെ ബെങ്കോ ഗാംബിറ്റ് എന്ന ഓപ്പണിംഗിന് മുന്‍പില്‍ യുഎസിന്റെ വെസ്ലി സോ വീഴുകയായിരുന്നു. ഇതോടെ സൂപ്പര്‍ ബെറ്റ് റൊമാനിയ 2025ല്‍ എട്ട് റൗണ്ട് മത്സരം കഴിഞ്ഞപ്പോള്‍ അഞ്ച് പോയിന്‍റോടെ മുന്നിട്ട് നില്‍ക്കുകയാണ് ഇന്ത്യയുടെ പ്രജ്ഞാനന്ദ.

വെസ്ലി സോയ്‌ക്കെതിരെ കറുത്ത കരുക്കള്‍ കൊണ്ട് ജയിക്കുക എന്നത് വിഷകരമായ കാര്യമാണ്. അതാണ് പ്രജ്ഞാനന്ദ നേടിയെടുത്തത്. പ്രജ്ഞാനന്ദ തുടര്‍ച്ചയായി നിര്‍ഭയ ചെസ്സിലൂടെ വെസ്ലി സോയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടേയിരുന്നു. രണ്ടും തേരുകളും രാജ്ഞിയും കാലാളും ഉപയോഗിച്ചുള്ള ശക്തമായ ആക്രമണത്തില്‍ വെസ്ലി സോ വീഴുകയായിരുന്നു.

അവസാന റൗണ്ടില്‍ ലെവോണ്‍ ആരോണിയനുമായാണ് പ്രജ്ഞാനന്ദയുടെ മത്സരം. ഇക്കുറി പല മിടുക്കരെയും തോല്‍പിച്ച പ്രജ്ഞാനന്ദ നിര്‍ഭയ ചെസ്സാണ് കളിക്കുന്നത്. അതിനാല്‍ തന്നെ എട്ടാം റൗണ്ടിലും അദ്ദേഹം വിജയം ഉറപ്പിക്കുമെന്ന് കരുതാം. വിജയിച്ചാല്‍ അദ്ദേഹം ചാമ്പ്യനാകും. ഏഴാം റൗണ്ട് വരെ പ്രജ്ഞാനന്ദയ്‌ക്ക് ഒപ്പം നിന്നിരുന്ന ഫാബിയാനോ കരുവാന (അമേരിക്ക), മാക്സിം വാചിയെര‍് ലെഗ്രാവ് (ഫ്രാന്‍സ്), അലിറെസ ഫിറൂഷ (ഫ്രാന്‍സ്) എന്നിവര്‍ എട്ടാം റൗണ്ടില്‍ സമനിലകളില്‍ കുരുങ്ങിയതിനാല്‍ നാലര പോയിന്‍റോടെ രണ്ടാം സ്ഥാനത്ത് നിലകൊള്ളുകയാണ്.

ഗുകേഷ് വീണ്ടും നിരാശപ്പെടുത്തി. ലോകചാമ്പ്യന്‍ കിരീടം നേടാന്‍ വേണ്ടി അനുഭവിച്ച മാനസിക സമ്മര്‍ദ്ദങ്ങള്‍ ഗുകേഷിന് വലിയ പരിക്ക് സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹം കളി മറന്ന ഗ്രാന്‍റ് മാസ്റ്ററെപ്പോലെയാണ് കളിക്കുന്നത്. അഞ്ച് സമനിലയും രണ്ടു തോല്‍വികളുമാണ് ഗുകേഷ് നേരിട്ടത്. അലിറെസ ഫിറൂഷ്, മാക്സിം വാചിയെര്‍ ലെഗ്രാവ് എന്നിവരുമായി ഗുകേഷ് തോറ്റു. എട്ടാം റൗണ്ടില്‍ ലെവോണ്‍ അരാണിയനുമായുള്ള മത്സരത്തില്‍ ഗുകേഷ് ആദ്യ വിജയം നേടി. എങ്കിലും ഗുകേഷ് ഏറ്റവും പിറകിലാണ്.

ഈ വര്‍ഷം ടാറ്റാ സ്റ്റീല്‍ ചെസ് കീരിടം നേടിയശേഷം അഭിമാനകരമായ മറ്റൊരു കിരീടം കൂടി നേടുമോ?



By admin