വിക് ആന്‍ സീ (നെതര്‍ലാന്‍റ്സ്): ഇന്ത്യയുടെ പ്രജ്ഞാനന്ദ ടാറ്റാ സ്റ്റീല്‍ ചെസില്‍ പടയോട്ടം തുടരുകയാണ്. നാലാം റൗണ്ടില്‍ ഇന്ത്യയുടെ ലിയോണ്‍ ലൂക്ക് മെന്‍ഡോങ്കെയെയാണ് പ്രജ്ഞാനന്ദ തോല്‍പിച്ചത്.
റുയ് ലോപസ് എന്ന ഓപ്പണിംഗിലായിരുന്നു കളി ആരംഭിച്ചത്. 46ാം നീക്കത്തില്‍ പ്രജ്ഞാനന്ദ വിജയം കൊയ്തു. ഇതോടെ മൂന്നര പോയിന്‍റോടെ ഒറ്റയ്‌ക്ക് മുന്നിട്ട് നില്‍ക്കുകയാണ് പ്രജ്ഞാനന്ദ.
ഈ ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യയുടെ പെന്‍റല ഹരികൃഷ്ണയെയും ഇന്ത്യയിലെ ഒന്നാം റാങ്കുകാരനായ അര്‍ജുന്‍ എരിഗെയ്സിയെയും പ്രജ്ഞാനന്ദ തോല്‍പിച്ചിരുന്നു. മൂന്നാം റൗണ്ട് വരെ പ്രജ്ഞാനന്ദയും അബ്തുസത്തൊറൊവും സംയുക്തമായി ലീഡ് നേടിയിരുന്നു. എന്നാല്‍ നാലാം റൗണ്ടില്‍ വിജയത്തോടെ പ്രജ്ഞാനന്ദ ഒറ്റയ്‌ക്ക് മുന്നില്‍ നില്‍ക്കുന്നു.
ലോക ചാമ്പ്യന്‍ ഗുകേഷ് ഉള്‍പ്പെടെ പിറകിലാണ്. അമേരിക്കയുടെ ഫാബിയാനോ കരുവാനയും പിന്നിലാണ്.