• Sat. May 30th, 2026

24×7 Live News

Apdin News

പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ തോല്‍പിച്ചതോടെ സ്വന്തം നാട്ടുകാരുടെ മുന്‍പില്‍ തലയുയര്‍ത്താനാവാതെ മാഗ്നസ് കാള്‍സന്‍….

Byadmin

May 30, 2026


നോര്‍വെ: ഇന്ത്യയുടെ പ്രജ്ഞാനന്ദ നോര്‍വ്വെ ചെസ്സില്‍ മാഗ്നസ് കാൾസനെ തോൽപ്പിച്ചു. ലോക ഒഒന്നാം നമ്പര്‍ താരമായ കാള്‍സനെ സ്വന്തം നാട്ടുകാരുടെ മുന്‍പില്‍ തോല്‍പിച്ചതോടെ നാട്ടുകാരുടെ മുഖത്ത് നോക്കാനാവാത്ത സ്ഥിതിയിലാണ്.

ഇതിന് മുന്‍പും മാഗ്നസ് കാൾസനെതിരെ നോർവേ ചെസ്സ് ടൂർണമെന്റിലെ ക്ലാസിക്കൽ മത്സരത്തിൽ പ്രജ്ഞാനന്ദ അട്ടിമറി വിജയം നേടിയിട്ടുണ്ട്. നേരത്തെയും ഓൺലൈൻ റാപ്പിഡ്, ബ്ലിറ്റ്സ് ഫോർമാറ്റുകളിൽ കാൾസനെ തോൽപ്പിച്ചിട്ടുള്ള പ്രഗ്നാനന്ദയുടെ, ടൂർണമെന്റുകളിലെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നാണിത്.

എന്നാല്‍ ഈ വിജയം അത്ര വലിയ കാര്യമായി കാണുന്നില്ലെന്ന് പ്രജ്ഞാനന്ദ മാധ്യമങ്ങളോട് പ്രതികരിച്ചു. പക്ഷെ മാഗ്നസ് കാള്‍സനെ തോല്‍പിക്കുക എന്നത് വലിയ കാര്യം തന്നെയാണ്. കാരണം മാഗ്നസ് മാഗ്നസാണ്. – പ്രജ്ഞാനന്ദ പറഞ്ഞു.

ഗുകേഷിനെ തോല്‍പിച്ച് മാഗ്നസ് തിരിച്ചുവരുന്നു
അതേ സമയം തൊട്ടടുത്ത റൗണ്ടില്‍ ഗുകേഷിനെ തോല്‍പിച്ച് മാഗ്നസ് കാള്‍സന്‍ തിരിച്ചുവരവ് നടത്തി.

അതുപോലെ ഇന്ത്യയുടെ യുവതാരം ദിവ്യ ദേശ്മുഖ് ചെസ്സിലെ ലോക ഒന്നാം നമ്പർ താരത്തെ തോൽപ്പിച്ചു:ഇന്ത്യൻ വനിതാ താരം ദിവ്യ ദേശ്മുഖ് മുൻ ലോക ഒന്നാം നമ്പർ താരമായ ചൈനയുടെ ഹൗ യിഫാനെ (Hou Yifan) ആണ് ലോക ടീം ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ അട്ടിമറിച്ചത്



By admin