ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുന്‍ എംപി പ്രജ്വല്‍ രേവണ്ണയെ പരപ്പന അഗ്രഹാര ജയിലില്‍ ലൈബ്രറി ക്ലര്‍ക്കായി നിയമിച്ചു. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനായ രേവണ്ണയ്ക്ക് ദിവസേന 522 രൂപ വേതനം ലഭിക്കും.
മറ്റ് തടവുകാര്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യുക, കടമെടുത്ത പുസ്തകങ്ങളുടെ രേഖകള്‍ സൂക്ഷിക്കുക എന്നിവയാണ് രേവണ്ണയുടെ പ്രധാന ചുമതലകള്‍. ഭരണനിര്‍വഹണ വിഭാഗത്തില്‍ ജോലി ചെയ്യാന്‍ രേവണ്ണ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ജയില്‍ അധികൃതര്‍ അദ്ദേഹത്തെ ലൈബ്രറിയിലേക്ക് നിയമിക്കുകയായിരുന്നു. തടവുകാര്‍ മാസത്തില്‍ കുറഞ്ഞത് 12 ദിവസമെങ്കിലും ജോലി ചെയ്യേണ്ടി വരും.
ഓഗസ്റ്റ് മാസത്തിലാണ് വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്യുകയും അത് ചിത്രീകരിക്കുകയും ചെയ്ത കേസില്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവും 11 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചത്.