• Thu. Jan 23rd, 2025

24×7 Live News

Apdin News

പ്രതിപക്ഷ നേതാവ് – Chandrika Daily

Byadmin

Jan 23, 2025


കഞ്ചിക്കോട്ടെ ബ്രൂവറി വിവാദം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. നാട് ഭരിക്കുന്നത് കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ സര്‍ക്കാരായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

മഹാരാഷ്ട്ര കമ്പനി മാത്രം മദ്യനിര്‍മാണശാല അനുവദിക്കുന്നത് എങ്ങനെ അറിഞ്ഞു. കേരളത്തിലെ ഒരു ഡിസ്റ്റിലറിയും അറിയാതെ എങ്ങനെ ഒയായിസിന് അനുമതി നല്‍കി?. ഒയാസിസിന്റെ പ്രൊപ്പഗാണ്ട മാനേജറെപ്പോലെ എക്‌സൈസ് മന്ത്രി പെരുമാറുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

എന്തിനാണ് ഫെഡറല്‍ ബാങ്കില്‍ കിടന്ന പണം എടുത്ത്, മുങ്ങാന്‍ പോകുന്ന, പൊട്ടുമെന്ന് ഉറപ്പുള്ള, കടംകയറി മുടിഞ്ഞ് അനില്‍ അംബാനിയുടെ കമ്പനിയില്‍ കൊണ്ടിട്ടത്?. കമ്മീഷന്‍ വാങ്ങിയിട്ടാണ് ഇങ്ങനെ ചെയ്തത്. ഒരു മറുപടിയെങ്കിലുമുണ്ടോ?. കരുതല്‍ ധനം കൊണ്ടുപോയി ആരെങ്കിലും ഡിബഞ്ചറില്‍ ഇടുമോ?. കാശുമേടിച്ചിട്ട് പൂട്ടാന്‍ പോകുന്ന കമ്പനിയില്‍ കൊണ്ടിട്ടു. എന്തും ചെയ്യാന്‍ മടിക്കില്ലാത്തവരാണ്.

മുന്‍മന്ത്രി തോമസ് ഐസക്ക് പറഞ്ഞത് കമ്പനിക്ക് ഡബിള്‍ എ പ്ലസ് റേറ്റിങ്ങാണെന്നാണ്. റേറ്റിങ് ഏജന്‍സിയുടെ മുഴുവന്‍ റിപ്പോര്‍ട്ടും താന്‍ വായിച്ചു. അതിനുശേഷം തോമസ് ഐസക്കിനേയും ധനകാര്യമന്ത്രിയേയും മറുപടി പറയാന്‍ കണ്ടിട്ടില്ല.

സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെയും സെബിയുടേയും അംഗീകാരമില്ലാത്ത, പൂട്ടാന്‍ പോകുന്ന കമ്പനിയില്‍ ഫെഡറല്‍ ബാങ്കിലെ നിക്ഷേപം കൊണ്ടുപോയിട്ട് തുലച്ചുകളഞ്ഞുവെന്ന് വിഡി സതീശന്‍ ആരോപിച്ചു.



By admin