• Thu. Dec 19th, 2024

24×7 Live News

Apdin News

പ്രതിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും പുറത്താക്കി

Byadmin

Dec 19, 2024


കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളിലെ കുറ്റവാളി പാലാ പൂവരണി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ജിജോ ജോര്‍ജിനെ (37) കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കോട്ടയം ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് ജിജോയെ നാടുകടത്തിത്. കോട്ടയം ജില്ലയിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാള്‍ മേലുകാവ്, വൈക്കം, ഈരാറ്റുപേട്ട, ഇടുക്കി ജില്ലയിലെ മുട്ടം, എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൃശ്ശൂര്‍ ജില്ലയിലെ തൃശൂര്‍ ഈസ്റ്റ് എന്നീ സ്‌റ്റേഷനുകളില്‍ കൊലപാതകം, കൊലപാതകശ്രമം, ഭവനഭേദനം, കവര്‍ച്ച തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

By admin