വിശദവിവരങ്ങളടങ്ങിയ എന്‍ഡിഎ, നേവല്‍അക്കാദമി, സിഡിഎസ് പരീക്ഷാ വിജ്ഞാപനം www.upsc.gov.in ല്‍
ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
പ്ലസ്ടുകാര്‍ക്ക് 406, ബിരുദകാര്‍ക്ക് 457 ഒഴിവുകള്‍
യുപിഎസ് സിയുടെ 2025 ലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ) നേവല്‍ അക്കാദമി പരീക്ഷ ഏപ്രില്‍ 13ന് ദേശീയതലത്തില്‍ നടക്കും. കേരളത്തില്‍ തിരുവനന്തപു
രം, കൊച്ചി, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും പരീക്ഷയില്‍ പങ്കെടുക്കാം. 2006 ജൂലൈ 2നും 2009 ജൂലൈ ഒന്നിനും മധ്യേജനിച്ചവരാകണം. ഭാരതീയര്‍ക്കാണ് അവസരം.
406 ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് (എന്‍ഡിഎ ആര്‍മി-208 (വനിതകള്‍ 10) നേവി-42 (6), എയര്‍ഫോഴ്‌സ് ഫ്‌ളൈയിംഗ് 92 (2), ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്) 18 (2), ഗ്രൗണ്ട്ഡ്യൂട്ടീസ് (നോണ്‍ ടെക്‌നിക്കല്‍)-10 (2), നേവല്‍ അക്കാദമി (10+2) കേഡറ്റ് എന്‍ട്രിസ്‌കീം)- 36 (6).
യോഗ്യത: ആര്‍മി- ഏതെങ്കിലും സ്ട്രീമില്‍ പ്ലസ്ടു/ തത്തുല്യ പരീക്ഷ പാസായിരുന്നാല്‍മതി. എയര്‍ഫോഴ്‌സ്, നേവല്‍- ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളോടെ, പ്ലസ്ടു/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. പ്ലസ്ടു പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 2025 ഡിസംബര്‍ 15 നകം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍മതി. മെഡിക്കല്‍ ഫിസിക്കല്‍ ഫിറ്റ്‌നസുള്ളവരാകണം.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.in ല്‍. അപേക്ഷാ ഫിസ് 100 രൂപ. എസ്‌സി/ എസ്ടി/ വനിതകള്‍ മുതലായ വിഭാഗങ്ങള്‍ക്ക് ഫിസില്ല. ഡിസംബര്‍ 31 വൈകിട്ട് 6 മണിവരെ www.upsconline.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
യുപിഎസ് സി പരീക്ഷയുടെയും സര്‍വ്വീസസ് സെലക്ഷന്‍ ബോര്‍ഡ് (എസ്എസ്ബി) ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍. എയര്‍ഫോഴ്‌സിലേക്ക് കംപ്യൂട്ടറൈസ്ഡ് പൈലറ്റ് സെലക്ഷന്‍ ടെസ്റ്റിലും യോഗ്യത നേടണം. വിശദമായ സെലക്ഷന്‍ നടപടികള്‍ വിജ്ഞാപനത്തിലുണ്ട്.
പരിശീലനം: ആര്‍മി, നേവി, എയര്‍ഫോഴ്‌സ് വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 3 വര്‍ഷത്തെ പ്രാഥമികപരിശീലനം നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നല്‍കും. നേവല്‍ അക്കാദമി കേഡറ്റുകള്‍ക്ക് ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം. ഇതോടൊപ്പം ബിടെക്, ബിഎസ്‌സി ബിരുദങ്ങളും സമ്മാനിക്കും. തുടര്‍ന്നുള്ള പരീശിലനം ഇന്ത്യന്‍ മിലിട്ടറി അക്കാദമി) ഡറാഡൂണിലും എയര്‍ഫോഴ്‌സ് അക്കാദമി ഹൈദ്രബാദിലും എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ കോളേജ് ബെംഗ്ലൂരുവിലുമായിരിക്കും. കേഡറ്റുകള്‍ക്ക് പരിശീലനകാലം 56100 രൂപ സ്റ്റൈപന്റ് ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ 56100-177500 രൂപ ശമ്പളനിരക്കില്‍ ലഫ്റ്റ്‌നന്റ് / സബ് ലഫ്റ്റനന്റ് പദവിയില്‍ ഓഫീസറായി നിയമിക്കും.
ബിരുദക്കാര്‍ക്ക് കമ്പയിന്‍ഡ് ഡിഫിന്‍സ് സര്‍വീസസ് (സിഡിഎസ്) പരീക്ഷയും യുപിഎസിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 13 ന് ദേശീയതലത്തില്‍ നടത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. അവിവാഹിതരായ ഭാരതപൗരന്മാര്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ www.upsc.gov.in ല്‍ ലഭിക്കും. ആകെ 457 ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഓരോ വിഭാഗത്തിലും ലഭ്യമായ ഒഴിവുകള്‍ ചുവടെ-
ഇന്ത്യന്‍ മിലിട്ടറി അക്കാഡമി (ഐഎംഎ) ഡറാഡൂണ്‍-100; നേവല്‍ അക്കാഡമി ഏഴിമല (എക്‌സിക്യൂട്ടീവ് ബ്രാഞ്ച്-ജനറല്‍ സര്‍വ്വീസ്) ഹൈഡ്രോ-32; എയര്‍ഫോഴ്‌സ് അക്കാദമി, ഹൈദ്രബാദ് (പ്രീ-ഫ്‌ളൈയിങ് കോഴ്‌സ്)-32. (എന്‍സിസി സര്‍ട്ടിഫിക്കറ്റുകാര്‍ക്ക് നിശ്ചിത ഒഴിവുകള്‍ നീക്കിവച്ചിട്ടുണ്ട്. 2026 ജനുവരിയിലാണ് പരിശീലനം തുടങ്ങുക.)
ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാഡമി (ഒടിഎ) ചെന്നൈ-275; ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി ചെന്നൈ (37-ാമതി എസ്എസ്‌സി വിമെന്‍ നോണ്‍ ടെക്‌നിക്കല്‍ (യുപിഎസ്‌സി) കോഴ്‌സ്-18, 2026 ഏപ്രിലില്‍ പരിശീലനം ആരംഭിക്കും.
യോഗ്യത: ഐഎംഎ, ഒടിഎ എന്നിവയ്‌ക്ക് ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം മതി. ഇന്ത്യന്‍ നേവല്‍ അക്കാഡമിക്ക് എന്‍ജിനീയറിങ് ബിരുദമുണ്ടാവണം. എയര്‍ഫോഴ്‌സ് അക്കാഡമിക്ക് ബിരുദം (പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം) അല്ലെങ്കില്‍ എന്‍ജിനീയറിങ് ബിരുദമാണ് വേണ്ടത്. അവസാനവര്‍ഷ/സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികളെയും വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഗണിക്കും. മെഡിക്കല്‍ ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം.
പ്രായപരിധി -ഐഎംഎ, ഒടിഎ എന്നിവയ്‌ക്ക് ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം മതി. ഇന്ത്യന്‍ നേവല്‍ അക്കാഡമിക് എന്‍ജിനീയറിങ് ബിരുദമുണ്ടാവണം. എയര്‍ഫോഴ്‌സ് അക്കാഡമിക് ബിരുദം (പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം) അല്ലെങ്കില്‍ എന്‍ജിനീയറിങ് ബിരുദ വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഗണിക്കും. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം.
പ്രായപരിധി: ഐഎംഎ, നേവല്‍ അക്കാദമി-പുരുഷന്മാര്‍ക്ക് മാത്രമാണ് അവസരം 2002 ജനുവരി 2 നും 2007 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. എയര്‍ഫോഴ്‌സ് അക്കാദമി-2026 ജനുവരി ഒന്നിന് 20-24 വയസ്സ്. കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സുള്ളവര്‍ക്ക് 26 വയസ്സു വരെയാകാം. 25 ന് താഴെ പ്രായമുള്ളവര്‍ അവിവാഹിതാരായിരിക്കണം. ഒടിഎ (എസ്എസ്‌സി പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അവസരം). 2001 ജനുവരി 2 നും 2007 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.
200 രൂപയാണ് അപേക്ഷാ ഫീസ്. വനിതകള്‍ക്കും എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്കും ഫീസില്ല. ഡിസംബര്‍ 31 വൈകിട്ട് 6 വരെ www.upsc.outline.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. യുപിഎസ്‌സി പരീക്ഷ, എസ്എസ്ബി ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ള സെലക്ഷന്‍ നടപടികളും പരിശീലനങ്ങളും വിജ്ഞാപനത്തിലുണ്ട്.
പരിശീലനകാലം കേഡറ്റുകള്‍ക്ക് പ്രതിമാസം 56100 സ്റ്റൈപന്റ് ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ 56100-177500 രൂപ ശമ്പളനിരക്കില്‍ ലഫ്റ്റനന്റ് പദവിയില്‍ ഓഫീസറായി നിയമിക്കും.