• Mon. Nov 18th, 2024

24×7 Live News

Apdin News

പ്രതിഷേധം ഫലം കണ്ടു; ശക്തന്‍തമ്പുരാന്റെ പ്രതിമ തൃശൂര്‍ നഗരത്തിന്റെ ഒത്തനടുക്ക് തിരിച്ചെത്തി

Byadmin

Nov 18, 2024


തൃശൂര്‍:  കെഎസ് ആര്‍ടിസി ബസ് വന്നിടിച്ചതിനെ തുടര്‍ന്ന് കേടുപാടു വന്ന ശക്തന്‍തമ്പൂരാന്റെ പ്രതിമ ഒടുവില്‍ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പ്രതാപത്തോടെ തിരിച്ചെത്തി. കയ്യില്‍ ഉടവാളേന്തി, കഴുത്തില്‍ മാലയണിഞ്ഞ് ശക്തനായി നില്‍ക്കുന്ന ശക്തന്‍ തമ്പുരാന്റെ പ്രതിമയുടെ കേടുപാടുകള്‍ തീര്‍ത്തത് പഴയ ശില്‍പി തന്നെ. കുന്നുവിള എം. മുരളി തന്നെയാണ് 19. 5ലക്ഷം രൂപ ചെലവില്‍ പ്രതിമ വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിച്ചത്.

കെഎസ്‍ആര്‍ടിസിയുടെ ലോഫ്ലോര്‍ ബസ് ഇടച്ച് ശേഷം കേടുപാടുകള്‍ വന്ന പ്രതിമ നേരത്തെ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയെങ്കിലും തിരിച്ചെത്താന്‍ വൈകിയതിനെ തുടര്‍ന്ന് പ്രക്ഷോഭം നടന്നിരുന്നു. സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ ഇടപെടുമെന്ന സ്ഥിതിവിശേഷം ഉണ്ടായി. അതോടെയാണ് മുഖം രക്ഷിയ്‌ക്കാന്‍ അതിവേഗം അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പ്രതിമ പുനസ്ഥാപിച്ചത്.

പൂര്‍ണ്ണമായും വെങ്കലത്തില്‍ നിര്‍മ്മിച്ച പ്രതിമയ്‌ക്ക് 10 ടണ്‍ ഭാരം വരും. തിരുവനന്തപുരത്ത് ശില്‍പിയുടെ അരികില്‍ പ്രതിമ എത്തിച്ച ശേഷമാണ് പണി പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പ്രതിമ തിരിച്ചെത്തിച്ചു. പഴയ ഇടത്ത് പുനസ്ഥാപിച്ചെങ്കിലും അനാച്ഛാദനം ചെയ്തിട്ടില്ല. പീഠത്തില്‍ പ്രതിമസ്ഥാപിക്കാന്‍ കൃഷ്ണ ശില വേണം. അത് തമിഴ്നാട്ടില്‍ നിന്നും എത്തിക്കണം. പ്രതിമയ്‌ക്ക് ചുറ്റും പുല്ലുപിടിച്ച്, ലൈറ്റിട്ട് ചുറ്റുപാടും സൗന്ദര്യവല്‍ക്കരിക്കാനും പദ്ധതിയുണ്ട്. അതെല്ലാം കഴിഞ്ഞായിരിക്കും പ്രതിമ അനാച്ഛാദനം ചെയ്യുക.

 



By admin