• Mon. Sep 22nd, 2025

24×7 Live News

Apdin News

പ്രതിഷേധങ്ങളിൽ തകർന്ന നേപ്പാളിനെ കൈപിടിച്ച് ഉയർത്തും ; സഹായഹസ്തം ഉറപ്പ് നൽകി ഭാരതം

Byadmin

Sep 22, 2025



കാഠ്മണ്ഡു : നേപ്പാളിൽ അടുത്തിടെ നടന്ന ജനറൽ ഇസഡ് യുവജന പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും ശേഷം ഇപ്പോൾ രാജ്യം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കർക്കി സത്യപ്രതിജ്ഞ ചെയ്യുകയും അവരുടെ ഇടക്കാല സർക്കാരിൽ നിരവധി മന്ത്രിമാർ സ്ഥാനമേറ്റെടുത്തു. എന്നാൽ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് ശേഷം പാർലമെന്റ് മന്ദിരം, സർക്കാർ വസതികൾ, നേപ്പാളിലെ വിവിധ ഘടനകൾ എന്നിവ എങ്ങനെ പുനർനിർമിക്കുമെന്നത് ചോദ്യ ചിഹ്നമാണ്. ഈ സുപ്രധാന വെല്ലുവിളിക്കിടയിൽ ഇന്ത്യൻ സർക്കാർ ഇപ്പോൾ നേപ്പാളിനോട് വലിയ മനസ്സ് കാണിക്കുകയും സഹായഹസ്തം നീട്ടുകയും ചെയ്തിട്ടുണ്ട്.

ഈ മാസം യുവാക്കളുടെ അക്രമാസക്തമായ സർക്കാർ വിരുദ്ധ പ്രതിഷേധത്തിനിടെ തകർന്ന നേപ്പാളിലെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കാൻ ആവശ്യപ്പെട്ടാൽ സഹായിക്കുമെന്ന് ഇന്ത്യ ഞായറാഴ്ച നേപ്പാളിന് ഉറപ്പ് നൽകി. നേപ്പാളിലെ ഊർജ്ജ മന്ത്രി കുൽമാൻ ഗിസിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവയാണ് ഈ ഉറപ്പ് നൽകിയത്.

നേപ്പാൾ ആവശ്യപ്പെട്ടാൽ ജനറൽ ഇസഡ് ഗ്രൂപ്പിന്റെ പ്രതിഷേധത്തിനിടെ തകർന്ന വിവിധ ഘടനകൾ പുനർനിർമ്മിക്കാൻ ഇന്ത്യ തയ്യാറാണ് എന്ന് ഇന്ത്യൻ അംബാസഡർ ശ്രീവാസ്തവ ഗിസിങ്ങിനോട് പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു. ഊർജ്ജ, ജലസ്രോതസ്സുകളിലെ ഉഭയകക്ഷി സഹകരണവും വിവിധ പദ്ധതികളുടെ പുരോഗതിയും യോഗത്തിൽ അവലോകനം ചെയ്തതായും വൃത്തങ്ങൾ അറിയിച്ചു.

അതേ സമയം ചൈനയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നേപ്പാളും പ്രവർത്തിക്കുന്നുണ്ട്. ചൈനയിലെ ഗ്വാങ്‌ഷൂവിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്ന് നേപ്പാൾ ഇതിനോടകം പ്രഖ്യാപിച്ചു. ആദ്യ വിമാനം വ്യാഴാഴ്ചയും രണ്ടാമത്തെ വിമാനം സെപ്റ്റംബർ 28 നും സർവീസ് നടത്തും. റിപ്പോർട്ടുകൾ പ്രകാരം ഇരു രാജ്യങ്ങളും തമ്മിലുള്ള അടുപ്പം വർദ്ധിപ്പിക്കുന്നതിനും വ്യാപാരവും ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിനും ഈ നടപടി ലക്ഷ്യമിടുന്നുണ്ട്.

By admin