• Fri. Jun 6th, 2025

24×7 Live News

Apdin News

പ്രതി സുകാന്ത് സുരേഷുമായുള്ള കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായി

Byadmin

Jun 6, 2025


തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസിലെ പ്രതി സുകാന്ത് സുരേഷുമായുള്ള കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കുടുതല്‍ തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ്
അറിയിച്ചു.

രാജസ്ഥാനിലെ വിവിധ സ്ഥലങ്ങളില്‍ സുകാന്ത് ചെലിട്ടതായി പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനായി സുകാന്തിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.

കഴിഞ്ഞ ദിവസം കൊച്ചിയിലെ സുകാന്തിന്റെ താമസസ്ഥലത്ത് ഉള്‍പ്പെടെ എത്തിച്ച് പേട്ട പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സാമ്പത്തിക ചൂഷണം, പീഡനം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് സുകാന്തിനെതിരെ പൊലീസ് കേസെടുത്തത്. അതേസമയം തെളിവെടുപ്പിനിടെ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഐബി ഉദ്യോഗസ്ഥയും താനും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗികമായി ബന്ധപ്പെട്ടതെന്നാണ് പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞത്. യുവതി ജീവനൊടുക്കിയതിന്റെ കാരണം തനിക്കറിയില്ലെന്നാണ് സുകാന്ത് പോലീസ് സംഘത്തോട് വ്യക്തമാക്കിയത്.



By admin