• Sun. Oct 12th, 2025

24×7 Live News

Apdin News

പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് , കൂടുതല്‍ തെളിവെടുപ്പ് നടത്തി

Byadmin

Oct 12, 2025



പത്തനംതിട്ട: ശബരിമല സ്വര്‍ണമോഷണം അന്വേഷിക്കുന്ന പ്രത്യേക സംഘം സന്നിധാനത്ത് എത്തി. ദേവസ്വം വിജിലന്‍സ് പിടിച്ചെടുത്ത രേഖകള്‍ എസ്‌ഐടിക്ക് കൈമാറി. സി ഐയുടെ നേത്യത്വത്തിലുള്ള സംഘമാണ് ഉച്ചയോടെ സന്നിധാനത്ത് എത്തിയത്.

സംഘം കൂടുതല്‍ തെളിവെടുപ്പ് സന്നിധാനത്ത്‌നടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്നാണ് അറിയുന്നത്. ദേവസ്വം വിജിലന്‍സ് പിടിച്ചെടുത്ത രേഖകള്‍ നേരിട്ട് എസ്‌ഐടിക്ക് കൈമാറാന്‍ കഴിയില്ല എന്നതിനാല്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ വഴിയാണ് ഓരോന്നായി കൈമാറുക. ജസ്റ്റിസ് കെ ടി ശങ്കരന്‍ കഴിഞ്ഞ ദിവസം സന്നിധാനത്ത് എത്തി വിവാദ സ്വര്‍ണപ്പാളി ഉള്‍പ്പെടെ പരിശോധിച്ചിരുന്നു.

ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തതിന് പിന്നാലെയാണ് എസ്‌ഐടി അന്വേഷണം ആരംഭിച്ചത്. ഇന്ന് രാവിലെ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍ ആസ്ഥാനത്ത് പ്രത്യേകസംഘം പരിശോധന നടത്തി. എന്നാല്‍ പരിശോധന നടന്നിട്ടില്ലെന്നാണ് സ്മാര്‍ട്ട് ക്രീയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി പറഞ്ഞത്.

2019 ല്‍ വാതില്‍ പാളികളില്‍ സ്വര്‍ണം പൂശാന്‍ സ്‌പോണ്‍സര്‍ ചെയ്ത ഗോവര്‍ദ്ധനില്‍ നിന്ന് സംഘം വിവരങ്ങള്‍ തേടും.ദേവസ്വം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഗോവര്‍ദ്ധന്റെ പേരുള്ള സാഹചര്യത്തിലാണ് നടപടി. വാതില്‍ പാളികളില്‍ സ്വര്‍ണം പൂശാന്‍ 512 ഗ്രാം ഗോവര്‍ദ്ധന്‍ നല്‍കിയെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് അധികൃതര്‍ മൊഴി നല്‍കി. വാതിലില്‍ 321.6 ഗ്രാമും കട്ടിളപ്പടിയില്‍ 184 ഗ്രാമും സ്വര്‍ണം പൂശി എന്നുമാണ് രേഖ. മുഴുവന്‍ സ്വര്‍ണവും സ്‌പോണ്‍സര്‍ നല്‍കിയെങ്കില്‍ പാളികളില്‍ നിന്ന് വേര്‍തിരിച്ച സ്വര്‍ണം തട്ടിയെടുത്തിട്ടുണ്ടാകും എന്നാണ് നിഗമനം.

 

By admin