
ന്യൂഡല്‍ഹി: അസംയിലെ ദിബ്രുഗഢ് സമീപം മൊറാന്‍ ബൈപാസില്‍ ദേശീയപാതയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വഹിച്ച സി-130 സൈനിക വിമാനം പറന്നിറങ്ങിയത് ചരിത്രത്തിലേയക്ക്.
സജ്ജീകരിച്ച വടക്കുകിഴക്കന്‍ ഇന്ത്യയിലെ ആദ്യ ഇമര്‍ജന്‍സി ലാന്‍ഡിങ് 4.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൈവേ എയര്‍സ്ട്രിപ്പില്‍ വിജയകരമായി .
ദേശീയപാത 37-ല്‍ പ്രത്യേകം വികസിപ്പിച്ച ഈ സൗകര്യം അടിയന്തര സാഹചര്യങ്ങളില്‍ സൈനികവും സിവിലിയന്‍വുമായ വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനും പറന്നുയരാനും കഴിയുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തത്. നൂറുകോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ എയര്‍സ്ട്രിപ്പ്, പ്രതിരോധ സജ്ജീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും നിര്‍ണായക പങ്ക് വഹിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ഇന്ത്യന്‍ വ്യോമസേനയുടെ സഹകരണത്തോടെ രൂപപ്പെടുത്തിയഇമര്‍ജന്‍സി ലാന്‍ഡിങ് ഫെസിലിറ്റി, അതിര്‍ത്തി മേഖലകളില്‍ സൈനിക വിന്യാസം വേഗത്തിലാക്കാന്‍ സഹായകരമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. യുദ്ധസാഹചര്യങ്ങളിലോ പ്രകൃതിദുരന്തങ്ങളിലോ സാധാരണ വിമാനത്താവളങ്ങള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തില്‍ ഹൈവേ എയര്‍സ്ട്രിപ്പുകള്‍ പകരം സംവിധാനമായി പ്രവര്‍ത്തിക്കാനാകും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ഫൈറ്റര്‍ ജെറ്റുകള്‍, ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ ഉള്‍പ്പെട്ട എയര്‍ ഡിസ്പ്ലെയും സംഘടിപ്പിച്ചു. ഈ സൗകര്യത്തിന്റെ സാങ്കേതിക കഴിവും തന്ത്രപ്രാധാന്യവും ഇതിലൂടെ പ്രദര്‍ശിപ്പിച്ചു.
പിന്നീട് ഗുവാഹത്തിയില്‍ വിവിധ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കമിട്ടു. കുമാര്‍ ഭാസ്‌കര്‍ വര്‍മ്മ സെതു പാലം ഉദ്ഘാടനം ചെയ്തതോടൊപ്പം വടക്കുകിഴക്കന്‍ മേഖലയ്‌ക്കായി ദേശീയ ഡാറ്റ സെന്ററും ഐഐഎം ഗുവാഹത്തിയും ഉദ്ഘാടനം ചെയ്തു. കൂടാതെ PM e-Bus സേവാ പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ബസുകള്‍ ഫ്ളാഗ് ഓഫ് ചെയ്യുകയും ചെയ്തു.
ബ്രഹ്‌മപുത്ര നദിയ്‌ക്ക് സമീപമുള്ള ഈ വികസന പദ്ധതികള്‍ വടക്കുകിഴക്കന്‍ മേഖലയിലെ കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളുടെയും വളര്‍ച്ചക്ക് വലിയ പ്രചോദനമാകുമെന്ന് വിലയിരുത്തുന്നു.