
തിരുവനന്തപുരം: പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പാട്ട് എഴുതിയതിനാണ് റാപ്പർ വേടന് (ഹിരൺ ദാസ് മുരളി) അവാർഡ് നൽകിയതെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം. പ്രധാനമന്ത്രിക്കെതിരെ വരികൾ എഴുതിയതിന് പ്രത്യുപകാരമായിട്ടാണ് കമ്മ്യൂണിസ്റ്റ് സർക്കാർ വേടന് അവാർഡ് നൽകിയതെന്നും ശ്രീലേഖ ആരോപിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിലൂടെ….
ഇപ്പോൾ മനസ്സിലായി!
വേടന് കമ്മ്യൂണിസ്റ്റ് സർക്കാർ അവാർഡ് നൽകിയത് ഒരു പ്രത്യുപകാരമായിട്ടായിരുന്നു…
“Voice of the voiceless” എന്ന പാട്ടിലെ ചില വരികൾ ഇവരെ പുളകം കൊള്ളിച്ചത് കൊണ്ട്!
“മോദി കപട ദേശവാദി,
നാട്ടിൽ മത ജാതി വ്യാധി
ഈ തലവനില്ല ആധി
നാട് ചുറ്റാൻ നിന്റെ നികുതി
വാളെടുത്തവന്റെ കയ്യിൽ നാട് പാതി
വാക്കെടുത്തവൻ ദേശദ്രോഹി, തീവ്രവാദി!”
3 സ്ത്രീകൾ അവനെതിരെ പീഡനത്തിന് കൊടുത്ത കേസുകളും ഫോറെസ്റ്റ് act പ്രകാരം എടുത്ത പുലിനഖ കേസും, കഞ്ചാവ് കേസും ഒക്കെ freezer ൽ ആയതും ഇത് കാരണം തന്നെയാവണം.
എന്തായാലും അയാളുടെ പാട്ടുകളുടെ ഗുണം കൊണ്ടൊന്നുമല്ല എന്ന് എല്ലാവർക്കും അറിയാം. അതിന് എന്തെങ്കിലും മേന്മ വേണ്ടേ വരികൾക്ക്?