• Thu. Apr 3rd, 2025

24×7 Live News

Apdin News

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി തട്ടിപ്പ് : 181 ബംഗ്ലാദേശികൾക്കെതിരെ കേസെടുത്തു

Byadmin

Mar 30, 2025


മുംബൈ : മഹാരാഷ്‌ട്രയിലെ നാസിക്കിൽ 181 ബംഗ്ലാദേശികൾ പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജന പ്രയോജനപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാവ് കിരിത് സോമയ്യ. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഈ ബംഗ്ലാദേശികൾക്കെതിരെ മാർച്ച് 26 ന് കേസെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

ഈ ബംഗ്ലാദേശികൾ ഭദ്‌വാൻ ഗ്രാമത്തിലെ താമസക്കാരാണെന്ന് നടിച്ച് പദ്ധതിയിൽ നിന്ന് പണം കൈക്കലാക്കിയത്. സുക്താര ഖാത്തൂൻ, നജ്മുൽ ഹഖ്, തസ്ലിമ ഖാതൂൻ, ഇൻതാബ്, മുഹമ്മദ് ഹസ്രത്ത്, മുഹമ്മദ് റാഷിദ് ആലം, അനീസ, അൻവര, സാഹൂദ് രാജ, സലാം അലി, അഫീഫ ഖാത്തൂൻ, ഇസ്രത്ത് ജഹാൻ, ജുലേഖ ബീബി, അക്തർ ഹുസൈൻ, മുഹമ്മദ് ഹനീഫ്, ഖുശ്ബോ, ഖുശ്ബോ, ഖുശ്ബോ, ഖുശ്ബോ, ഖുശ്ബോ, എന്നിവരടങ്ങുന്നവരാണ് പ്രതികൾ.



By admin