
ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സിറോ മലബാര്‍ സഭ നേതൃത്വം കൂടിക്കാഴ്ച നടത്തി. മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് കൈമാറി.
സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും ഫരീദബാദ് അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തി.കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനും ബി ജെ പി കേരള ഘടകം അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെ കുറിച്ച് ചര്‍ച്ച ഉണ്ടായതായി കൂടിക്കാഴ്ചയ്‌ക്ക് ശേഷം മാധ്യമങ്ങളെ കണ്ട രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.ന്യൂനപക്ഷങ്ങളെ സേവിക്കാനായി താന്‍ എപ്പോഴുമുണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.കൂടിക്കാഴ്ചയില്‍ രാഷ്‌ട്രീയമില്ല.ഷോണ്‍ ജോര്‍ജും അനൂപ് ആന്റണിയും ഒപ്പമുണ്ടായിരുന്നു.
സൗഹൃദ സന്ദര്‍ശനം എന്നാണ് സഭയുടെ ഔദ്യോഗിക വിശദീകരണം.ഫരീദാബാദ് രൂപതയെ അതിരൂപത ആയി ഉയര്‍ത്തിയത് അടുത്തിടെയാണ്. ഇതുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനം എന്നാണ് സഭ നേതൃത്വം അറിയിച്ചത്.