
NarendraMKodi,
Visit
തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തില്‍ വെളളിയാഴ്ച ഗതാഗത നിയന്ത്രണം. ശംഖുംമുഖം- എയര്‍പോര്‍ട്ട് ഭാഗവും പുത്തരിക്കണ്ടം- കിഴക്കേകോട്ട ഭാഗവും വ്യാഴം, വെള്ളി ദിവസങ്ങളില്‍ താല്‍ക്കാലിക റെഡ് സോണായി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ ശംഖുംമുഖം – എയര്‍പോര്‍ട്ട് ഭാഗത്തും പുത്തരിക്കണ്ടം -കിഴക്കേകോട്ട ഭാഗത്തുമുള്ള രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍/ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കുന്നതിനും പട്ടം, ബലൂണുകള്‍ എന്നിവ പറത്തുന്നതിനും ലേസര്‍ ബീം ലൈറ്റുകള്‍ ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്. നഗരത്തിലേക്ക് കടന്നുവരുന്ന എല്ലാ വാഹനങ്ങളും നഗരാതിര്‍ത്തിയില്‍ കര്‍ശന സുരക്ഷ പരിശോധനക്ക് വിധേയമാക്കും.
നഗരത്തില്‍ വെള്ളിയാഴ്ച രാവിലെ 7 മുതല്‍ ഉച്ചയ്‌ക്ക് 2 വരെ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 7 മുതല്‍ ഉച്ചയ്‌ക്ക് 2 വരെ ആഭ്യന്തര വിമാനത്താവളം – ശംഖുമുഖം -ആള്‍സെയിന്റ്‌സ് – ചാക്ക പേട്ട – പള്ളിമുക്ക് – പാറ്റൂര്‍ – ജനറല്‍ ആശുപത്രി – ആശാന്‍ സ്‌ക്വയര്‍- രക്തസാക്ഷി മണ്ഡപം- വി ജെ ടി- മെയിന്‍ഗേറ്റ്- സ്റ്റാച്യു- പുളിമൂട് – ആയുര്‍വേദ കോളേജ്- ഓവര്‍ ബ്രിഡ്ജ്- മേലെ പഴവങ്ങാടി- പവര്‍ഹൗസ് ജംഗ്ഷന്‍- ചൂരക്കാട്ട്പാളയം വരെ റോഡിന്റെ ഇരുവശത്തും വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല.ശംഖുംമുഖം – ആഭ്യന്തര വിമാനത്താവളം -വലിയതുറ പൊന്നറപ്പാലം -കല്ലുംമ്മൂട് – അനന്തപുരി ഹോസ്പിറ്റല്‍ – ഈഞ്ചയ്‌ക്കല്‍ – മിത്രാനന്ദപുരം – എസ് പി ഫോര്‍ട്ട് – ശ്രീകണ്‌ഠേശ്വരം പാര്‍ക്ക് – തകരപ്പറമ്പ് മേല്‍പ്പാലം – പവര്‍ഹൗസ് ജംഗ്ക്ഷന്‍ വരെയുളള റോഡിലും ചാക്ക- അനന്തപുരി ഹോസ്പിറ്റല്‍ റോഡിന്റെയും ഇരുവശങ്ങളിലും വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല.
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതും , പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്.വിവിഐപി റൂട്ട് സമയത്ത് പ്രധാന റോഡില്‍ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തും. രാവിലെ 10 മുതല്‍ 11 വരെയും ഉച്ചയ്‌ക്ക് 12 മുതല്‍ 1 വരെയും ഗതാഗതം വഴിതിരിച്ചുവിടും. ആഭ്യന്തര വിമാനത്താവളം ഭാഗത്ത് നിന്നും ശംഖുമുഖം വഴി പോകുന്ന വാഹനങ്ങള്‍ വലിയതുറ പൊന്നറ പാലം കല്ല് മൂട് ഭാഗം വഴിയും വെട്ടുകാട്, വേളി ഭാഗങ്ങളില്‍ നിന്നും ആള്‍സെയിന്റ്‌സ് വഴി പോകുന്ന വാഹനങ്ങള്‍ മാധവപുരം, വെണ്‍പാലവട്ടം വഴിയും പോകണം.കഴക്കൂട്ടം ഭാഗത്ത് നിന്നും ചാക്ക വഴി തിരുവനന്തപുരം സിറ്റിയിലേക്ക് പോകുന്ന വാഹനങ്ങള്‍ വെണ്‍പാലവട്ടം -കുമാരപുരം- പട്ടം -കവടിയാര്‍ വഴി പോകണം.