• Thu. Nov 20th, 2025

24×7 Live News

Apdin News

പ്രധാനമന്ത്രി മോദിയെ വധിച്ചാലേ തമിഴ്‌നാട് വികസിക്കൂ…. കൊലവിളിയുമായി ഡിഎംകെ നേതാവ് : സ്റ്റാലിന്റെ കീഴിലുള്ള തീവ്രവാദമാണിതെന്ന് ബിജെപി

Byadmin

Nov 20, 2025



കോയമ്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്‌നാട് സന്ദർശനത്തിന് മുന്നോടിയായി ഭരണകക്ഷിയായ ഡിഎംകെ നേതാവിന്റെ കൊലവിളി പ്രസ്താവന. പ്രധാനമന്ത്രി മോദി തമിഴ്‌നാട്ടിൽ എത്തുന്നതിനുമുമ്പ് ഡിഎംകെ തെങ്കാശി സൗത്ത് ജില്ലാ സെക്രട്ടറി വി. ജയപാലൻ, വെറുപ്പുളവാക്കുന്ന വിദ്വേഷം പ്രചരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി മോദിയെ വധിച്ചാൽ മാത്രമേ തമിഴ്‌നാടിന് അഭിവൃദ്ധി പ്രാപിക്കാൻ കഴിയൂ എന്ന് പരസ്യമായി പ്രഖ്യാപിച്ചു.

ബിജെപി സോഷ്യൽ മീഡിയ, ഐടി സെൽ മേധാവി അമിത് മാളവ്യയും ഡിഎംകെ നേതാവിന്റെ പ്രസ്താവന ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഇതിന് മുന്നോടിയായിട്ടാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുന്നത്. അതേ സമയം കൊലവിളി പ്രസ്താവനയെ ബിജെപി നിശിതമായി വിമർശിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മൗനം പാലിക്കുമോ, അതോ ഒടുവിൽ നടപടിയെടുത്ത് ഈ അപകടകാരിയായ കുറ്റവാളിയെ അറസ്റ്റ് ചെയ്യുമോ എന്നാണ് ബിജെപി ചോദിച്ചത്.

ഈ വിഷയത്തിൽ ഡിഎംകെ പാർട്ടി എംപിമാരും എംഎൽഎമാരും നിശബ്ദരായി നിൽക്കുകയാണെന് ബിജെപി നേതാവ് അമിത് മാളവ്യ വിമർശിച്ചു. വീഡിയോയിൽ ഉണ്ടായിരുന്ന ഡിഎംകെ എംപിമാരും എംഎൽഎമാരും നിശബ്ദരായി നിൽക്കുന്നത് അതിലും മോശമാണെന്ന് മാളവ്യ പറഞ്ഞു. ഈ ഭയാനകമായ ഭീഷണിയെ അവർ ഒട്ടും എതിർക്കുന്നില്ല. അവരുടെ മൗനം ഇതിന് ഒരു അംഗീകാരമാണ്. വിദ്വേഷം നിറഞ്ഞ തീവ്രവാദം സാധാരണമായി കണക്കാക്കപ്പെടുന്ന ഡിഎംകെ ഭരണത്തിൻ കീഴിൽ വളരുന്ന അരാജകത്വമാണിതെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കാൻ പാർട്ടി നേതാക്കൾ ഉത്സാഹത്തിലാണെന്നും അദ്ദേഹം തുറന്നടിച്ചു. അതേ സമയം തമിഴ്‌നാട് സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിയുടെ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

 

By admin