• Mon. Dec 8th, 2025

24×7 Live News

Apdin News

പ്രമുഖ സംവിധായകന്‍ മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്ന് ചലച്ചിത്രപ്രവര്‍ത്തക,സംഭവം ഐഎഫ്എഫ്‌കെ സ്‌ക്രീനിംഗിനിടെ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Byadmin

Dec 8, 2025



തിരുവനന്തപുരം:സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് പ്രമുഖ സംവിധായകനെതിരെ വനിത ചലച്ചിത്രപ്രവര്‍ത്തക മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ഐഎഫ്എഫ്‌കെ സ്‌ക്രീനിംഗിനിടെ അപമാനിച്ചെന്നാണ് പരാതി.

മുഖ്യമന്ത്രിക്ക് ചലച്ചിത്രപ്രവര്‍ത്തക നേരിട്ട് കത്തയച്ചു.പരാതി മുഖ്യമന്ത്രി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറി.കത്തിന് പിന്നാലെ ചലച്ചിത്രപ്രവര്‍ത്തകയില്‍ നിന്ന് പൊലീസ് വിവരം തേടി.പരാതിക്കാരിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു.

തലസ്ഥാനത്തെ ഹോട്ടലില്‍ ഐഎഫ്എഫ്‌കെ സ്‌ക്രീനിംഗ് നടക്കുന്നതിനിടെ ആണ് സംഭവം. മുറിയിലെത്തിയ സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

ഹോട്ടല്‍ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.

By admin