പി.കെ മുഹമ്മദലി
നന്തി വിരവഞ്ചേരിയിലെ ഒടിയില്‍ വിനോദിന്റെയും സുനിതയുടെയും മകന്‍ അഭിഷേക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസിന് ഉന്നത റാങ്കോട്കൂടി വിജയം കരസ്ഥമാക്കി ഡോക്ടറായിരിക്കുകയാണ്. ഈ വിജയം നമ്മുടെ നാടിന് ഇരട്ടിമധുരവും അഭിമാനവുമാണ്.
സാധരണ കുടുംബം,കൂലി പണിക്ക് പോവുന്ന അഛനും,അമ്മയും പ്രതിസന്ധിയും പ്രയാസവും നിറഞ്ഞ ജീവിതത്തില്‍ നിന്നാണ് അഭിഷേക് ഡോക്ടറാവുന്നത്.ാളെ മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരവുമായി ാളെ സഹപ്രവര്‍ത്തകരോടൊപ്പം അഭിഷേകിന്റെ വീട്ടിലേക്ക് വരുമ്പോള്‍ ഞങ്ങളെ സ്‌നേഹത്തോടെ ഹൃദയപൂര്‍വ്വം സ്വികരിച്ചത് അഭിഷേകിന്റെ അഛാച്ചനും അച്ചമ്മയും ആയിരുന്നു. അവരുടെ മുഖത്തുണ്ടായിരുന്നു സന്തോഷവും ഹൃദയം നിറഞ്ഞ നിറപുഞ്ചിരിയും.