കാട്ടാക്കട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ദഫ് മുട്ട് അധ്യാപകന്‍ പിടിയില്‍. കോട്ടൂര്‍ കൃഷ്ണഗിരി തൈക്കാവിളയില്‍ ആദില്‍ (27) ആണ് പിടിയിലായത്. കാട്ടാക്കട ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദഫ്മുട്ട് പഠിപ്പിക്കാനെത്തിയതായിരുന്നു അധ്യാപകന്‍.
ട്യൂഷന്‍ സെന്ററിലാക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടി അമ്മയോട് വിവരങ്ങള്‍ പറയുകയുകയായിരുന്നു. സംഭവശേഷം ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്ന പ്രതിയെ കാട്ടാക്കട എസ്‌ഐ മനോജിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലാകുന്നത്.
ഇയാള്‍ കേരളാ കോണ്‍ഗ്രസ് നേതാവ് സത്താറിന്റെ മകനാണ്. കാട്ടാക്കട സ്‌റ്റേഷനില്‍ എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.