
പ്രയാഗ് രാജ്കുംഭമേളയിലെ വൈറൽ താരം മൊണ ഭോസ്ലേയും മുഹമ്മദ് ഫർഹാനും വിവാഹം കഴിച്ചത് നിയമപരമായി അല്ല എന്ന ആരോപണം ശരിയാകുന്നു. പെൺകുട്ടിക്ക് 17 വയസ്സ് മാത്രമാണെന്ന് പെൺകുട്ടിയുടെ മാതാവും സ്ഥിരീകരിച്ചതോടെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്. പ്രായപൂർത്തിയാകാത്ത മൊണാലിസയുടെ വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കെതിരെ DGP ക്കും പൂവാർ SHO യ്‌ക്കും വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികൾ E-mail വഴി പരാതി നൽകി.

മന്ത്രി ശ്രീ. ശിവൻകുട്ടി, MP യായ ശ്രീ A A റഹിം, MLA കൂടിയായ ശ്രീ. ഗോവിന്ദൻ മാസ്റ്റർ, കുട്ടിയുടെ ഭർത്താവ്, വിവാഹം നടത്തിയ ക്ഷേത്ര ഭാരവാഹികൾ എന്നിവർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമം , PPOCSO നിയമങ്ങൾ പ്രകാരം കേസ് എടുക്കണമെന്നാണ് ആവശ്യം.
അതേസമയം, പെണ്കുട്ടിയുടേതെന്ന് അവകാശപ്പെടുന്ന ആധാർകാർഡ് വ്യാജമാണെന്നാണ് സൂചന. പെൺകുട്ടിയുടെ യഥാർത്ഥ പേര് മോണ ഭോസ്ലെ എന്നാണ്. എന്നാൽ സോഷ്യൽ മീഡിയ ചാർത്തിക്കൊടുത്ത മൊണാലിസ എന്നാണ് ആധാറിൽ ഉള്ള പേര്. ഇതോടെ സിപിഎം നേതാക്കൾ വെട്ടിലായിരിക്കുകയാണ്.