• Mon. Aug 11th, 2025

24×7 Live News

Apdin News

പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി ബിജെപി

Byadmin

Aug 11, 2025



വയനാട്:പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി ബിജെപി പട്ടിക വര്‍ഗ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പള്ളിയറ.വയനാട് എം പിയെ മൂന്ന് മാസമായി കാണാനില്ലെന്ന പരാതി നല്‍കിയത് വയനാട് ജില്ലാ പൊലീസ് മേധാവിക്കാണ് .

നിരവധി ആളുകള്‍ കൊല്ലപ്പെട്ട ഉരുള്‍പൊട്ടല്‍ ദുരന്ത സ്ഥലത്ത് പ്രിയങ്കയെ കണ്ടില്ല. ആദിവാസി വിഷയങ്ങളിലും എം പി ഇടപെടുന്നില്ല. പരാതി സ്വീകരിച്ച് പ്രിയങ്കയെ കണ്ടെത്തി തരണമെന്നാണ് മുകുന്ദന്‍ പള്ളിയറ ആവശ്യപ്പെടുന്നത്.

നേരത്തെ കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് കെഎസ്‌യു തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍ പരാതി നല്‍കിയിരുന്നു. ഗുരുവായൂര്‍ ഈസ്റ്റ് പൊലീസിലാണ് ഗോകുല്‍ പരാതി നല്‍കിയത്. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിന് ശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയില്‍ പറയുന്നത്.

ഞങ്ങള്‍ ദല്‍ഹിക്ക് അയച്ച നടനെ കാണാനില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഫേസ് ബുക്കില്‍ കുറിപ്പിട്ടിരുന്നു. സുരേഷ് ഗോപി എവിടെ എന്ന് ചോദിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും പരിഹസിച്ചിരുന്നു.

എന്നാല്‍ വിമര്‍ശനങ്ങളോടും പരാതികളോടും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് പ്രതികരിച്ചു. ദല്‍ഹിയിലെ ഓഫീസില്‍ പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പങ്ക് വെച്ചാണ് സുരേഷ് ഗോപിയുടെ മറുപടി.

 

By admin