• Thu. Jan 15th, 2026

24×7 Live News

Apdin News

പ്രേംനസീര്‍ പുരസ്‌കാരം പ്രിയദര്‍ശന്

Byadmin

Jan 15, 2026



തിരുവനന്തപുരം: പ്രേംനസീര്‍ ഫൗണ്ടേഷന്‍ നല്‍കിവരുന്ന സിനിമാ രംഗത്തെ സമഗ്ര സംഭാവനക്കുള്ള 2026 ലെ പ്രേംനസീര്‍ പുരസ്‌കാരം സംവിധായകന്‍ പ്രിയദര്‍ശന്. മലയാള ചലച്ചിത്ര മേഖലയ്‌ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്.

പ്രശസ്തിപത്രവും ബി.ഡി. ദത്തന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്ന പുരസ്‌കാരം 16ന് വൈകിട്ട് 6.30ന് ടാഗോര്‍ തീയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഫൗണ്ടേന്‍ ചെയര്‍മാന്‍ ജി. സുരേഷ് കുമാര്‍ അറിയിച്ചു. ഷാജി കൈലാസ്, രഞ്ജിത്ത് രജപുത്ര, മേനക, ജി. സുരേഷ് കുമാര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

By admin