തിരുവനന്തപുരം: നടന്‍ ഷാനവാസ്(71) അന്തരിച്ചു.നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ മകനാണ്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 50ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ബാലചന്ദ്രമേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പ്രേമഗീതങ്ങള്‍ ആണ് ഷാനവാസിന്റെ ആദ്യ ചിത്രം. നീണ്ട ഇടവേളയ്‌ക്ക് ശേഷം 2011ല്‍ തിയേറ്ററിലെത്തിയ ചൈനാ ടൗണ്‍ എന്ന സിനിമയിലൂടെ ഷാനവാസ് സിനിമാ മേഖലയില്‍ തിരിച്ചെത്തിയിരുന്നു.