ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പുമായി സഹകരിച്ച് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം ബുധനാഴ്ച ന്യൂദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ‘പ്രൈമറി സ്‌കൂളുകളുമായി അംഗന്‍വാടി കേന്ദ്രങ്ങളുടെ സഹസ്ഥാപനം സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍’ പുറത്തിറക്കും.
കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി അന്നപൂര്‍ണ ദേവി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രാലയത്തിലെയും സ്‌കൂള്‍ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കൊപ്പം, അംഗന്‍വാടി ജീവനക്കാരും, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഇരു വകുപ്പുകളുടെയും പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും.
വികസിത ഭാരതത്തിന്റെ മാനവ മൂലധനത്തിന് ശക്തമായ അടിത്തറ കെട്ടിപ്പടുക്കുക എന്ന പ്രധാനമന്ത്രിയുടെ ദര്‍ശനം നടപ്പിലാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്‌പ്പായിരിക്കും ഈ സംരംഭം. അംഗന്‍വാടികളും സ്‌കൂളുകളും ഉള്‍പ്പെടെയുള്ള സംയോജിത മാതൃകകളിലൂടെയുള്ള ആദ്യകാല ബാല്യകാല പരിചരണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഊന്നിപ്പറയുന്നു. 2.9 ലക്ഷത്തിലധികം അംഗന്‍വാടി കേന്ദ്രങ്ങള്‍ ഇതിനകം സ്‌കൂളുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍, ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനിവാര്യമായ പ്രവര്‍ത്തന വ്യക്തത നല്‍കുകയും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഈ മാതൃക ഫലപ്രദമായി വികസിപ്പിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യും.