• Tue. Apr 15th, 2025

24×7 Live News

Apdin News

ഫറോക്കിൽ പതിനഞ്ചുകാരിയെ സമപ്രായക്കാരായ സുഹൃത്തുക്കൾ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി 11കാരൻ

Byadmin

Apr 13, 2025


കോഴിക്കോട്: ഫറോക്കിൽ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ടു സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന പതിനൊന്നുകാരൻ ദൃശ്യങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു. നല്ലളം സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുമ്പായിരുന്നു സംഭവം. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി വിവരങ്ങൾ പുറത്തു പറഞ്ഞത്.

സംഭവത്തിൽ നല്ലളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരോപണ വിധേയരായ വിദ്യാർത്ഥികളോട് ചൊവ്വാഴ്ച സി ഡബ്ല്യൂസിക്ക് മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.



By admin