കോഴിക്കോട്: ഫറോക് പഴയ പാലത്തിന് കീഴില്‍ കണ്ടെത്തിയ മൃതദേഹം ചാലപ്പുറം സ്വദേശി സുമ (56) യുടേതെന്ന് കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
അസുഖ ബാധിതയായിരുന്നു ഇവര്‍. ഇന്നലെ ആശുപത്രിയില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തിയ ശേഷം മരുന്ന് വാങ്ങാനായി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതാണ്.
ശനിയാഴ്ച രാവിലെയാണ് ഫറോകില്‍ മൃതദേഹം കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സുമയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്.