ഫലസ്തീന്‍ ജനതയെ സ്വന്തം ഭൂമിയില്‍ നിന്ന് മാറ്റാനുള്ള നീക്കത്തിനെതിരെ സഊദി അറേബ്യ. നീക്കത്തെ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് എതിര്‍ക്കണമെന്നും സഊദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഗസ്സക്കാരെ മറ്റൊരു രാജ്യത്തേക്ക് മാറ്റണമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് സഊദിയുടെ പ്രതികരണം.
ഫലസ്തീന്‍ വിഷയത്തില്‍ തീരുമാനമാകാതെ ഇസ്രാഈലുമായി ബന്ധമുണ്ടാകില്ലെന്നും സഊദി വ്യക്തമാക്കി. ജെറുസലേം ആസ്ഥാനമാക്കിയുള്ള ഫലസ്തീന്‍ രാഷ്ട്രത്തിന് വഴിയൊരുങ്ങിയാല്‍ മാത്രമേ ഇസ്രാഈലുമായി ബന്ധമുണ്ടാവുകയുള്ളൂ.
ഈ നിലപാട് സുശക്തമാണെന്നും ഒത്തുതീര്‍പ്പിനോ വിട്ടുവീഴ്ചക്കോ ഇല്ലെന്നും സഊദി വ്യക്തമാക്കി. സഊദി- ഇസ്രാഈല്‍ ബന്ധം ഉടന്‍ ഉണ്ടാകുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സഊദിയുടെ മറുപടി.