• Wed. Dec 24th, 2025

24×7 Live News

Apdin News

ഫലസ്തീന്‍ സമരത്തെ അനുകൂലിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്ത ഗ്രെറ്റ തുംബെര്‍ഗ് ലണ്ടനില്‍ അറസ്റ്റില്‍

Byadmin

Dec 24, 2025



ലണ്ടൻ (24-12-2025): ജയിലില്‍ ഫലസ്തീന്‍ ആക്ഷന്‍ പ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സെന്‍ട്രല്‍ ലണ്ടനില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ഗ്രെറ്റ തുംബെര്‍ഗ് അറസ്റ്റിലായി.’ഞാന്‍ ഫലസ്തീന്‍ ആക്ഷന്‍ തടവുകാരെ പിന്തുണയ്‌ക്കുന്നു, വംശീയഹത്യയെ താന്‍ എതിര്‍ക്കുന്നു’എന്നിങ്ങനെ എഴുതിയ ഒരു ബാനറുമായി ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ ആസ്ഥാനത്തിന് പുറത്ത് ഇരിക്കുന്ന ഇവരുടെ ചിത്രം പുറത്തു വന്നിട്ടുണ്ട്.

ഇസ്രയേല്‍ ബന്ധം ആരോപിക്കപ്പെടുന്ന പ്രതിരോധ നിര്‍മ്മാണ സ്ഥാപനമായ എല്‍ബിറ്റ് സിസ്റ്റത്തിന് സേവനങ്ങള്‍ നല്‍കുന്നതിനാലാണ് തങ്ങള്‍ ആസ്പെന്‍ ഇന്‍ഷുറന്‍സിനെ ഉന്നം വച്ചതെന്ന് പിന്നീട് ഫലസ്തീന്‍ ആക്ഷന്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.ഇപ്പോള്‍ ജയിലിലുള്ള എട്ട് ഫലസ്തീന്‍ ആക്ഷന്‍ പ്രവര്‍ത്തകര്‍ നിരാഹാര സമരത്തിലാണ്.

അതില്‍, എല്‍ബിറ്റ് സിസ്റ്റം ഫാക്റ്ററിക്കെതിരെ നടന്ന ആക്രമണത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായ ഒരു യുവതിയുടെ നില ഗുരുതരമാണെന്നാണ് അവരുടെ ബന്ധുക്കള്‍ പറയുന്നത്. റോയല്‍ എയര്‍ഫോഴ്സിന്റെ വിമാനങ്ങള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലായില്‍ സര്‍ക്കാര്‍ ഫലസ്തീന്‍ ആക്ഷന്‍ ചോഴ്സിനെ നിരോധിച്ചിരുന്നു.

By admin