• Sun. Apr 5th, 2026

24×7 Live News

Apdin News

ഫാത്തിമ തെഹ്ളിയ പെട്ടോ? വെല്‍ഫെയര്‍ പാര്‍ട്ടി കണ്‍വെന്‍ഷന് പോകാന്‍ ഒരുങ്ങി, മാധ്യമങ്ങള്‍ അറിഞ്ഞപ്പോള്‍ പരിപാടി റദ്ദാക്കി, അസുഖമെന്ന് മറുപടി

Byadmin

Apr 5, 2026


കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായ ഫാത്തിക തെഹ്ളിയ മതക്കാര്‍ഡ് ഉള്‍പ്പെടെ എടുത്തു പയറ്റുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ‘നമ്മുടെ ഖൗമിലെ (സമുദായത്തിലെ) കുട്ടിക്ക് നമ്മുടെ വോട്ട്’ എന്ന് രീതിയില്‍ വരെ മതം പറഞ്ഞ് ഫാത്തിമ തെഹ്ളിയ പ്രചാരണം നടത്താന്‍ ശ്രമിച്ചുവെന്ന് എല്‍ഡിഎഫ് പരാതിപ്പെട്ടിരുന്നു.

എന്നാല്‍ ഇത് എല്‍ഡിഎഫ് കെട്ടിച്ചമച്ച പരാതിയാണ് എന്ന് പറഞ്ഞ് ഫാത്തിക തെഹ്ളിയ എല്‍ഡിഎഫിനെയും സ്ഥാനാര്‍ത്ഥി കൂടിയായ ടി.പി. രാമകൃഷ്ണനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ വിവാദം മുറുകെയാണ് മറ്റൊരു വിവാദത്തില്‍ ഫാത്തിമ തെഹ്ളിയ കുടുങ്ങിയിരിക്കുന്നത്.

ഇക്കുറി വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായിരുന്നു ഫാത്തിക തെഹ്ളിയയുടെ രഹസ്യപരിപാടി. പക്ഷെ ഇത് മാധ്യമങ്ങള്‍ മണത്തറിഞ്ഞു. വര്‍ഗ്ഗീയ പാര്‍ട്ടിയായി കാണുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുക്കുക എന്നതിനര്‍ത്ഥം മതം പറഞ്ഞ് വോട്ട് പിടിക്കല്‍ തന്നെയാണെന്ന പരാതി വ്യാപകമായി. ഇതോടെ ഫാത്തിമ പരിപാടിയില്‍ പങ്കെടുക്കാതെ മാറി നിന്നു. എന്ന് മാത്രമല്ല, മാധ്യമങ്ങളുടെ ചോദ്യത്തിന് ശാരീരികമായ അങ്ങേയറ്റം അസ്വസ്ഥതയുള്ളതിനാലാണ് മാറിനില്‍ക്കുന്നത് എന്നായിരുന്നു മറുപടി.

 



By admin