• Mon. Jan 27th, 2025

24×7 Live News

Apdin News

ഫിം​ഗർ പ്രിന്റിൽ ട്വിസ്റ്റ്; സെയ്ഫിന്റെ വീട്ടിൽ നിന്ന് ശേഖരിച്ച 19 വിരലടയാളങ്ങളിൽ ഒന്നുപോലും പ്രതിയുടെതല്ല; ദുരൂഹത

Byadmin

Jan 27, 2025



മുംബൈ: നടന്‍ സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീട്ടില്‍ നിന്നും ഫോറന്‍സിക്ക് കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്ന് പോലും പ്രതി ഷരീഫുല്‍ ഇസ്ലാമിന്റേതല്ലെന്ന് റിപ്പോര്‍ട്ട്. ശാസ്ത്രീയ പരിശോധനകളില്‍ ഈ വിരലടയാളങ്ങളില്‍ ഒന്ന് പോലും ഷരീഫുള്‍ ഇസ്ലാമിന്റേതുമായി യോജിക്കുന്നില്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

 

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ള ഫിംഗര്‍പ്രിന്റ് ബ്യൂറോയിലായിരുന്നു പരിശോധന. സാങ്കേതിക പരിശോധനയിലാണ് ഇവ ഷരീഫുള്‍ ഇസ്ലാമിന്റേതല്ലെമന്ന് കണ്ടെത്തിയത്. ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിച്ചതായി സിഐഡി വൃത്തങ്ങള്‍ പറഞ്ഞു.

 

ജനുവരി 15ന് പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ വച്ച് സെയ്ഫ് അലി ഖാന് കുത്തേറ്റത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്‌ക്കുകയും ചെയ്തു. പരിക്കേറ്റ നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണത്തിന് പിന്നാലെ പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ബംഗ്ലാദേശ് പൗരന്‍ ഷരീഫുള്‍ ഇസ്ലാമിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു

 

കുട്ടികളുടെ മുറിയില്‍ കള്ളന്‍ കയറിയെന്ന് സഹായി അറിയിച്ചതോടെയാണ് സെയ്ഫ് മുറിയിലെത്തിയത്. അതിനിടെ പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആറ് തവണയാണ് മോഷ്ടാവ് സെയ്ഫിനെ കുത്തിയത്. സാരമായ പരിക്കേറ്റ നടൻ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ശരീരത്തില്‍ കുടുങ്ങിയ കത്തി നീക്കം ചെയ്തത്.

By admin