സമര്‍ഖണ്ഡ്: ഫിഡെ ഗ്രാന്‍റ് സ്വിസ് വനിതാ ചെസ്സില്‍ മൂന്നാം കളിയും ജയിച്ച് മൂന്ന് പോയിന്‍റോടെ ഇന്ത്യയുടെ വൈശാലി മുന്നില്‍. പ്രജ്ഞാനന്ദയുടെ സഹോദരിയായ വൈശാലി ഈ ടൂര്‍ണ്ണമെന്‍റില്‍ അസാധാരണ പ്രകടനമാണ് കാഴ്ചവെച്ചത്.
ബെലാറൂസ് താരം ഓള്‍ ബഡെല്‍ക്കയെയാണ് വൈശാലി മൂന്നാം റൗണ്ടില്‍ തോല്‍പിച്ചത്. ഇതോടെ ഫിഡെ ഗ്രാന്‍റ് സ്വിസില്‍ മൂന്ന് പോയിന്‍റോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ് വൈശാലി. നേരത്തെ ഡച്ച് താരം എലിന റോബേഴ്സിനെ തോല്‍പിച്ചിരുന്നു. ആദ്യ റൗണ്ടില്‍ ഉസ്ബെക് താരം ഗുൽറുഖ്ബെഗിം തോഖിർജോനോവയെയാണ് വൈശാലി തോല്‍പിച്ചത്.
. ഫിഡെ ഗ്രാന്‍റ് സ്വിസില്‍ അപാരഫോമിലാണ് വൈശാലി. ഇന്ത്യയുടെ ഇന്‍റര്‍നാഷണല്‍ മാസ്റ്ററായ വന്തിക അഗര്‍വാളും നല്ല ഫോമിലാണ്. മൂന്ന് റൗണ്ടിന് ശേഷം ഒന്നര പോയിന്‍റോടെ നില്‍ക്കുകയാണ് വന്തിക അഗര്‍വാള്‍. മൂന്നാം റൗണ്ടില്‍ കസാക്കിസ്ഥാൻ ചെസ്സ് താരം.ബിബിസാര അസ്സൗബയേവയെ സമനിലയില്‍ കുരുക്കാന്‍ വന്തികയ്‌ക്ക് സാധിച്ചു. നേരത്തെ ചൈനയുടെ യുക്സില്‍ സോംഗുമായുള്ള മത്സരത്തില്‍ വന്തിക അഗര്‍വാള്‍ തോറ്റിരുന്നു.