
കണ്ണൂര്‍:ബാറില്‍ മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ് നടത്തിയ പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിന് 25000 രൂപ പിഴ. ഫിറ്റായിക്കഴിഞ്ഞാല്‍ പിന്നീട് നല്‍കുന്ന പെഗ്ഗുകളുടെ അളവില്‍ വ്യത്യാസം ഉണ്ടാകും.ഉപയോഗിക്കുക 60 മില്ലിക്ക് പകരം 48 മില്ലിയുടെ അളവ് പാത്രമായിരിക്കും.
പഴയങ്ങാടി, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂര്‍ ഭാഗങ്ങളിലെ ബാറുകളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ബാറിലെത്തി മദ്യപിക്കുന്നവര്‍ക്ക് ആദ്യത്തെ രണ്ട് പെഗ്ഗ് അളവില്‍ കൃത്യമായി നല്‍കും.
ഇതിന് ശേഷം ഉപഭോക്താവ് അല്‍പം ഫിറ്റായി എന്ന് തോന്നിയാല്‍ 60 മില്ലിയുടെ പാത്രം മാറ്റി, 48 മില്ലിയുടെ മറ്റൊരു അളവ് പാത്രത്തിലാണ് മദ്യം അളന്നു കൊടുക്കുന്നത്. 30 മില്ലിക്ക് പകരം 24 മില്ലിയേ പിന്നീട് ലഭിക്കൂ.ഇങ്ങനെ ഉപയോഗിക്കുന്ന പാത്രം ഉള്‍പ്പെടെ വിജിലന്‍സ് വിഭാഗം കണ്ടെത്തി ലീഗല്‍ മെട്രോളജി വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു.