
പാലക്കാട് : ഫിറ്റ്‌നസ് ഇല്ലാതെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അടച്ചിട്ട സ്‌കൂള്‍ കെട്ടിടത്തില്‍ പോളിംഗ് ബൂത്ത് സജ്ജമാക്കിയതായി പരാതി. പാലക്കാട് പല്ലഞ്ചാത്തന്നൂര്‍ ഗവണ്‍മെന്റ് ജൂനിയര്‍ ബേസിക് സ്‌കൂളിലെ കെട്ടിടത്തിലാണ് പോളിംഗ് ബൂത്ത് ഒരുക്കിയത്. കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് നേരത്തേ അറിയിച്ചിരുന്നതായും എന്നാല്‍ പഞ്ചായത്ത് തുടര്‍നടപടി സ്വീകരിച്ചില്ലെന്നും വാര്‍ഡ് അംഗം ആരോപിച്ചു.
എന്നാല്‍ സുരക്ഷ ഉറപ്പാക്കിയിട്ടാണ് പോളിംഗ് ബൂത്ത് ഒരുക്കിയതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. പോളിംഗ് ബൂത്ത് ആക്കാതിരിക്കാന്‍ മാത്രം മോശം അല്ല സ്‌കൂളിന്റെ സ്ഥിതിയെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.നാല് ബൂത്തുകളിലായി 2000ലധികം ആളുകള്‍ വ്യാഴാഴ്ച ഇവിടെ വോട്ട് ചെയ്യും.
മൂന്ന് മാസം മുമ്പാണ് കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയത്.