തിരുവനന്തപുരം: സംസ്ഥാന സിനിമാനയരൂപീകരണ പ്രക്രിയയുടെ ഭാഗമായി സംഘടിപ്പിച്ച കേരള ഫിലിം പോളിസി കോണ്‍ക്ലേവില്‍ നയരൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന വിശദമായ ചര്‍ച്ചാരേഖ www.ksfdc.in, www.keralafilm.com എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണെന്ന് സാംസ്‌കാരികവകുപ്പ് അറിയിച്ചു. അഭിപ്രായങ്ങള്‍ മാനേജിംഗ് ഡയറക്ടര്‍, കെ.എസ്.എഫ്.ഡി.സി, ചലച്ചിത്ര കലാഭവന്‍, വഴുതയ്‌ക്കാട്, തിരുവനന്തപുരം -14 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയില്‍ ഐ.ഡിയില്‍ ആഗസ്റ്റ് 25 ന് മുന്‍പായി സമര്‍പ്പിക്കാം. മൂന്ന് മാസത്തിനുള്ളില്‍ സമഗ്രമായ ചലച്ചിത്ര നയം രൂപീകരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി കോണ്‍ ക്‌ളേവില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്‌റെ ഭാഗമായാണ് പൊതുജനാഭിപ്രായം തേടുന്നത്.
മലയാള ചലച്ചിത്ര വ്യവസായത്തിലെ ചൂഷണ ആരോപണങ്ങളെത്തുടര്‍ന്ന് നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് ഉരുത്തിരിഞ്ഞ ഈ നയം വ്യവസ്ഥാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.