• Fri. Aug 15th, 2025

24×7 Live News

Apdin News

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്; ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി

Byadmin

Aug 15, 2025


മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബി രാകേഷ്. സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫനും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബി രാകേഷും സജി നന്ത്യാട്ടുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. സെക്രട്ടറി സ്ഥാനത്തേയ്ക്ക് ലിസ്റ്റിന് പുറമേ വിനയനായിരുന്നു മത്സരിച്ചത്.

മഹാ സുബൈര്‍ ട്രഷററായും സോഫിയാ പോള്‍, സന്ദീപ് സേനന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുക്കപ്പെട്ടു. ആല്‍വിന്‍ ആന്റണി, ഹംസ എം എം എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. ബി രാകേഷും ലിസ്റ്റിന്‍ സ്റ്റീഫനും നേതൃത്വം നല്‍കുന്ന പാനലില്‍ മത്സരിച്ചവരാണ് വിജയിച്ച നാല് പേരും.

അതേസമയം എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു സാന്ദ്ര മത്സര തെരഞ്ഞെടുപ്പിലേക്ക് എത്തിയത്. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേയ്ക്കായിരുന്നു സാന്ദ്ര മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. സാന്ദ്ര തോമസ് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളിയിരുന്നു. ഇതിനെതിരെ സാന്ദ്ര കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി എറണാകുളം സബ് കോടതി തള്ളിയിരുന്നു.

By admin