• Thu. Sep 18th, 2025

24×7 Live News

Apdin News

ഫീൽഗുഡ് കോമഡി ത്രില്ലറുമായി യോഗിബാബുവും കൊറിയൻ താരം സങ് ഡോങ്- ഇല്ലും ഒന്നിക്കുന്ന “സിംഗ് സോങ്”; റിലീസിന് ഒരുങ്ങി

Byadmin

Sep 18, 2025



തമിഴിലെ സൂപ്പർ സ്റ്റാറായ ഹാസ്യതാരം യോഗി ബാബു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമ “സിംഗ് സോങ്” റിലീസിന് ഒരുങ്ങി. യോഗിബാബുവിനൊപ്പം കൊറിയൻ താരം സങ് ഡോങ്- ഇല്ലും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹോളിവുഡ് മൂവീസിന്റെ ബാനറിൽ വെട്രിസെൽവി അവതരിപ്പിച്ച് എം.എ വെട്രിവേൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 19ന് തീയേറ്ററുകളിൽ എത്തും. സൻഹാ സ്റ്റുഡിയോ ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. മലയാളം, തമിഴ് ഭാഷകളിലായി എത്തുന്ന ചിത്രത്തിൽ കാതൽ സുകുമാർ, ശങ്കർ ഏഴുമല (കിംഗ് കോങ്ങ്), മുല്ലൈ കൊതന്ധം, ഋതിക്ക്ഭാഷ, തരുൺ, സുമതി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

ഉത്തരകൊറിയൻ ഭരണാധികാരിയായ സിംഗ് സോങ് ഒരിക്കൽ ഇന്ത്യയിൽ എത്തി ഇവിടെ ഭരണം നിയന്ത്രിക്കുന്നതും, തുടർന്ന്
ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളികളായ അഴിമതി, പുരുഷാധിപത്യം, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ഉണ്ടാവുന്ന രാഷ്‌ട്രീയ സംഘർഷങ്ങൾക്കും, മറ്റ് കുഴപ്പങ്ങൾക്കും ഹാസ്യത്തിന്റെ രീതിയിൽ ഒരുക്കുന്ന കഥയാണ് ചിത്രത്തിന്റെത്. മണി-അബിയാണ് ചിത്രത്തിൻറെ ഛായാഗ്രഹണം. സംഗീതം: ജോസ് ഫ്രാങ്ക്‌ലൈൻ, എഡിറ്റിംഗ്: ഈശ്വർ മൂർത്തി, മേക്കപ്പ് രാധ കാളിദാസ്, സ്റ്റണ്ട് അസ്‌സോൾട്ട് മധുരൈ, അസി.ഡയറക്ടർ: വേൽ, തമിഴ് മണി, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ: ശ്യാമള പൊണ്ടി, പി.ആർ.ഓ: വേൽ, പി.ശിവപ്രസാദ് (കേരള)

By admin